മമ്മൂട്ടിയും മോഹന്‍ലാലും നായകരായ മഹേഷ് നാരായണന്‍ ചിത്രത്തിന് ഇന്നലെ ശ്രീലങ്കയിലെ കൊളംബോയില്‍ തുടക്കമായി. സിനിമയുടെ ചിത്രീകരണത്തിനായി മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും ആന്റണി പെരുമ്പാവൂരും ഇന്നലെയാണ് കൊച്ചിയില്‍ നിന്ന് കൊളംബോയിലെത്തിയത്.
മോഹന്‍ലാല്‍ രണ്ടു ദിവസം മുന്‍പുതന്നെ കൊളംബോയിലെത്തി. ഒരു ഹോട്ടലിലാണ് ഇരുവരും താമസിക്കുന്നത്. കൊളംബോയില്‍ നിന്നുമെടുത്ത ഒരു സെല്‍ഫി ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പമുള്ള കുഞ്ചാക്കോ ബോബന്റെ സെല്‍ഫി മമ്മൂട്ടി തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പങ്കുവച്ചു. മലയാളത്തിന്റെ ബി?ഗ് എംസിനൊപ്പം എന്ന തലക്കെട്ടില്‍ കുഞ്ചാക്കോ ബോബന്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിന്നു. |