Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 12th Dec 2024
 
 
സിനിമ
  Add your Comment comment
29 വര്‍ഷത്തിന് ശേഷം എ ആര്‍ റഹ്‌മാനും ഭാര്യ സൈറാ ബാനുവും വിവാഹമോചിതരാകുന്നു
Text By: Reporter, ukmalayalampathram
സംഗീത സംവിധായകന്‍ എ ആര്‍ റഹ്‌മാനും ഭാര്യ സൈറാ ബാനുവും വിവാഹമോചിതരാകുന്നു. വിവാഹത്തിന് 29 വര്‍ഷത്തിന് ശേഷം തമ്മില്‍ വേര്‍പിരിയുന്നതായി സൈറ ബാനുവാണ് പ്രസ്താവനയിലൂടെ അറിയിച്ചത്. ഏറെ വിഷമത്തോടെയെടുത്ത തീരുമാനമെന്ന് സൈറാ ബാനു വ്യക്തമാക്കി.അവരുടെ അഭിഭാഷക വന്ദനാ ഷായാണ് പ്രസ്താവന ഇന്ത്യ ടുഡേയ്ക്ക് നല്‍കിയത്. പരസ്പര സ്‌നേഹം നിലനില്‍ക്കുമ്പോഴും അടുക്കാനാകാത്ത വിധം അകന്നുപോയെന്ന് പ്രസ്താവനയില്‍ പറയുന്നു.

ഇതിനിടെ തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് എല്ലാവരോടും അഭ്യര്‍ത്ഥിച്ചുകൊണ്ട് ദമ്പതികളുടെ മകന്‍ അര്‍മീന്‍ തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ ഒരു പോസ്റ്റ് പങ്കു വെച്ചിട്ടുണ്ട്.

പ്രശസ്ത സംഗീത സംവിധായകന്‍ ആര്‍. കെ ശേഖറിന്റെയും കരീമാ ബീഗ (കസ്തൂരി)ത്തിന്റെയും നാലു മക്കളില്‍ ഏക മകനാണ് ദിലീപ് കുമാര്‍ രാജഗോപാല എന്ന അള്ളാ രാഖ റഹ്‌മാന്‍. അദ്ദേഹത്തിന്റെ ഒമ്പതാം വയസില്‍ പിതാവ് മരിച്ചു. അതീവ കഠിനമായ സാഹചര്യങ്ങളിലൂടെ കടന്നു പോയ അമ്മയാണ് പിന്നീട് മക്കളെ വളര്‍ത്തിയത്.

തനിക്ക് വേണ്ടി വധുവിനെ കണ്ടുപിടിക്കാന്‍ താന്‍ അമ്മയെ ചുമതലപ്പെടുത്തിയിരുന്നു എന്നാണ് റഹ്‌മാന്‍ മുമ്പ് ഒരു അഭിമുഖത്തില്‍ പറഞ്ഞത്. റഹ്‌മാന് അന്ന് 29 വയസ്സായിരുന്നു.പ്രശസ്ത നടന്‍ റഹ്‌മാന്റെ ഭാര്യ മെഹറുന്നീസയുടെ സഹോദരിയാണ് സൈറാ ബാനു.
 
Other News in this category

 
 




 
Close Window