സായുധ വിപ്ലവകാരികള്‍ക്ക് അര്‍ഹമായ സ്ഥാനം ലഭിച്ചിട്ടില്ലെന്ന് മനസ്സിലാക്കി. സ്വാതന്ത്ര്യ വീര്‍ സവര്‍ക്കര്‍' എന്നത് കേവലം ഒരു മനുഷ്യനെക്കുറിച്ചല്ല, മറിച്ച് ഒരു പ്രസ്ഥാനത്തെക്കുറിച്ചുള്ള ചിത്രമാണെന്നും ഹൂഡ പറഞ്ഞു.
ഏഷ്യയിലെ ഏറ്റവും വലിയ ചലച്ചിത്രമേളയായ ഐഎഫ്എഫ്‌ഐയില്‍ ഇന്ത്യന്‍ പനോരമയുടെ ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ച ചിത്രത്തിന്റെ സംവിധായകനെന്ന നിലയില്‍ ഞാന്‍ വളരെ സന്തോഷവാനാണ്. സിനിമ മനസ്സിലാക്കുന്ന ആളുകള്‍ എന്റെ സിനിമ കാണുമെന്നതില്‍ എനിക്ക് സന്തോഷമുണ്ട് . അഭിമാനമുണ്ട്.
ഞാന്‍ ഈ പ്രോജക്റ്റ് ആരംഭിക്കുമ്പോള്‍, എനിക്ക് സവര്‍ക്കറെ കുറിച്ച് കൂടുതല്‍ അറിയില്ലായിരുന്നു, എന്നാല്‍ ഞാന്‍ കൂടുതല്‍ ആഴത്തില്‍ പഠിച്ചപ്പോള്‍, നമ്മുടെ ചരിത്രത്തിന്റെ മുഴുവന്‍ വശവും മനസിലായി. നമ്മുടെ സ്വാതന്ത്ര്യം അഹിംസയിലൂടെ മാത്രമാണ് വന്നതെന്ന് നമ്മള്‍ മുന്‍പ് കരുതി. പക്ഷേ അത് കഥയുടെ ഒരു ഭാഗം മാത്രമാണ്.
എനിക്ക് സവര്‍ക്കറെയും അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രത്തെയും മനസ്സിലാക്കാന്‍ ആഗ്രഹമുണ്ടായിരുന്നുവെന്നും രണ്‍ദീപ് ഹൂഡ പറഞ്ഞു.സായുധ സമരമില്ലാതെ സ്വാതന്ത്ര്യം നേടാനാവില്ലെന്ന് വിശ്വസിച്ചിരുന്ന ആളുകളുണ്ടായിരുന്നു. എന്റെ സിനിമ ആ ആളുകളെയും അവരുടെ ത്യാഗങ്ങളെയും അവരുടെ സംഭാവനയെയും കുറിച്ചാണെന്നും അദ്ദേഹം പറഞ്ഞു. |