കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ രണ്ടാഴ്ചയായി ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്.
ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ പുലര്‍ച്ചയാണ് മരണം. 60 വയസ്സായിരുന്നു. നടന്‍ ബാലന്‍ കെ. നായരുടെ മകനാണ് മേഘനാഥന്‍.
1983 ല്‍ പുറത്തിറങ്ങിയ അസ്ത്രമാണ് ആദ്യ സിനിമ. പിന്നീട് പഞ്ചാഗ്‌നി, ചെങ്കോല്‍, ഈ പുഴയും കടന്ന്, ഉത്തമന്‍, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും തുടങ്ങി നിരവധി സിനിമകളില്‍ മേഘനാഥന്‍ അഭിനയിച്ചു. ചെങ്കോലിലെ കീരിക്കാടന്‍ സണ്ണിയിലൂടെയാണ് ശ്രദ്ധേയനായത്.കൂടുതലും വില്ലന്‍ വേഷങ്ങള്‍ കൈകാര്യം ചെയ്ത മേഘനാഥന്‍ സീരിയലുകളിലും പ്രത്യക്ഷപ്പെട്ടിരുന്നു. മലയാള ചലച്ചിത്രങ്ങള്‍ക്ക് പുറമെ തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഷൊര്‍ണൂരിലെ വീട്ടിലാകും സംസ്‌കാരം.
ചെന്നൈ ആശാന്‍ മമ്മോറിയല്‍ അസോസിയേഷനില്‍ നിന്നായിരുന്നു മേഘനാദന്റെ പ്രാഥമിക വിദ്യാഭ്യാസം. കോയമ്പത്തൂരില്‍ നിന്നും ഓട്ടോ മൊബൈല്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമയും പൂര്‍ത്തിയാക്കി. അച്ഛന്‍ ബാലന്‍ കെ നായര്‍ മുഖാന്തിരം സിനിമാലോകവുമായി ബന്ധമുണ്ടായിരുന്ന മേഘനാദന്‍,1983-ല്‍ പ്രശസ്ത സംവിധായകന്‍ പി എന്‍ മേനോന്റെ അസ്ത്രം എന്ന സിനിമയിലാണ് ആദ്യമായി അഭിനയിക്കുന്നത്. അതിനുശേഷം 1984-ല്‍ ഐ വി ശശിയുടെ ഉയരങ്ങളില്‍, 1986-ല്‍ ഹരിഹരന്റെ പഞ്ചാഗ്നി എന്നീ സിനിമകളില്‍ അഭിനയിച്ചു. |