5 ദിവസത്തെ വിദേശ പര്യടനത്തിനിടയില്‍ നൈജീരിയ, ബ്രസീല്‍, ഗയാന എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും 31 ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തതായി ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. നൈജീരിയയില്‍ ഒന്നും ?ഗയാനയില്‍ ഒമ്പതും ശേഷിക്കുന്ന ചര്‍ച്ചകള്‍ ബ്രസീലിലുമാണ് നടത്തിയത്.
നെജീരിയിയല്‍ വെച്ച് നൈജീരിയന്‍ പ്രസിഡന്റുമായി ഉഭയകക്ഷി ചര്‍ച്ച നടത്തി. ബ്രസീലില്‍ നടന്ന ജി20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി 10 ഉഭയകക്ഷി യോഗങ്ങളില്‍ പങ്കെടുത്തു. ഗയാന സന്ദര്‍ശന വേളയില്‍ അദ്ദേഹം 9 ഉഭയകക്ഷി യോഗങ്ങളാണ് നടത്തിയത്.
ബ്രസീലില്‍ ജി20 ഉച്ചകോടിക്കിടെ ബ്രസീല്‍, ഇന്തോനേഷ്യ, പോര്‍ച്ചുഗല്‍, ഇറ്റലി, നോര്‍വേ, ഫ്രാന്‍സ്, യുകെ, ചിലി, അര്‍ജന്റീന, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലെ നേതാക്കളുമായി പ്രധാനമന്ത്രി മോദി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തി. ബ്രസീല്‍ നടന്ന 10 ഉഭയകക്ഷി യോഗങ്ങളില്‍, 5 നേതാക്കളുമായി പ്രധാനമന്ത്രി മോദി നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിതെന്നും പ്രസ്താവനയില്‍ പറയുന്നു. |