12 വര്‍ഷം കഠിന തടവിനും 1,10,000 രൂപ പിഴയടയ്ക്കാനുമാണ് വിധിച്ചത്. സ്വര്‍ണ കച്ചവടക്കാരനായ ചെറുതുരുത്തി പള്ളം ആറ്റൂര്‍ കണ്ടംപുള്ളി വീട്ടില്‍ സുരേഷി (45) നെയാണ് കുന്നംകുളം പോക്സോ കോടതി ജഡ്ജി എസ് ലിഷ ശിക്ഷിച്ചത്. 2008 ല്‍ ആണ് കേസിനാസ്പദമായ സംഭവം. ഭാര്യയെ പ്രസവ ചികിത്സയ്ക്കായി തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത സമയം പരിചരിക്കാന്‍ എത്തിയ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയോടാണ് സുരേഷിന്റെ ക്രൂരത. കുട്ടിയ വിവിധ ഇടങ്ങളില്‍ വെച്ച് ബലാത്സംഗം ചെയ്തതായാണ് റിപ്പോര്‍ട്ട്.
ഭാര്യയെ ലേബര്‍ റൂമിലേക്ക് കൊണ്ടുപോയ സമയം ആശുപത്രി റൂമില്‍വച്ചും 2012ല്‍ കോയമ്പത്തൂരിലുള്ള വീട്ടില്‍വച്ചും 2019 ഡിസംബറില്‍ പള്ളത്തുള്ള പ്രതിയുടെ വീട്ടില്‍വച്ചും ബലാത്സംഗം ചെയ്തു. ആദ്യത്തെ ബലാത്സം?ഗം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിട്ടുണ്ടെന്നും പുറത്തു പറഞ്ഞാല്‍ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കുമിടയില്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയാണ് പ്രതി പലതവണയായി കുട്ടിയെ ദുരുപയോ?ഗം ചെയ്തത്. സംഭവം അറിഞ്ഞ ഭാര്യ പ്രതിയായ ഭര്‍ത്താവിനെതിരെ കുടുംബ കോടതിയില്‍ കേസ് കൊടുത്തപ്പോള്‍ അതിജീവിതയെയും ഭാര്യയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. |