ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഭാ?ഗമായി 'സ്ത്രീ സുരക്ഷയും സിനിമയും' എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന ചര്‍ച്ചയിലാണ് സുഹാസിനിയുടെ പ്രതികരണം. നടിമാരായ ഖുശ്ബു, ഭൂമി പഡ്‌നേക്കര്‍, സംവിധായകന്‍ ഇംതിയാസ് അലി എന്നിവരായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്ത മറ്റുള്ളവര്‍.
മറ്റ് തൊഴില്‍ മേഖലകളില്‍ നിന്ന് വ്യത്യസ്തമാണ് സിനിമാ മേഖലയെന്നും സുഹാസിനി അഭിപ്രായപ്പെട്ടു .''മറ്റു മേഖലകളില്‍ ജോലി കഴിഞ്ഞ് സ്വന്തം വീട്ടിലേക്ക് തിരിച്ചുവരാം.എന്നാല്‍ സിനിമയില്‍ അങ്ങനെയല്ല. ഇരുന്നൂറോ മുന്നൂറോ പേര്‍ ഒരു സ്ഥലത്തേക്ക് പോവുകയും കുടുംബം പോലെ അവിടെ താമസിക്കുകയുമാണ് ചെയ്യുന്നത്. അങ്ങനെയുള്ളിടത്ത് ചിലപ്പോള്‍ അറിഞ്ഞോ അറിയാതെയോ അതിര്‍ത്തിരേഖകള്‍ മറികടക്കപ്പെടുമെന്നും'' താരം വിശദീകരിച്ചു. |