സംസ്ഥാനത്ത് ഇത്തരത്തില്‍ വ്യാപകമായി വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് പണം തട്ടുന്നതായി പോലീസ് മുന്നറിയിപ്പ് നല്‍കി.
ഒരു ആറക്ക ഒടിപി നമ്പര്‍ എസ്എംഎസ് ആയി അബദ്ധത്തില്‍ അയച്ചിട്ടുണ്ടെന്നും അത് വാട്‌സാപ്പില്‍ ഫോര്‍വേഡ് ചെയ്ത് നല്‍കാനും ആവശ്യപ്പെട്ട് പരിചയമുള്ള നമ്പരുകളില്‍ നിന്നാണ് തട്ടിപ്പ് മെസ്സേജ് വരുന്നത്. നമുക്ക് പരിചയമുള്ള, നേരത്തെ ഹാക്ക് ചെയ്യപ്പെട്ട ആളുകളുടെ നമ്പരുകളില്‍ നിന്നാകും ഇത്തരത്തില്‍ മെസ്സേജ് വരുന്നത്. ഒടിപി നമ്പര്‍ ഫോര്‍വേഡ് ചെയ്തു കൊടുത്താല്‍ നമ്മുടെ വാട്‌സ്ആപ്പ് അക്കൌണ്ടും ഹാക്ക് ചെയ്ത് തട്ടിപ്പുകാരുടെ നിയന്ത്രണത്തിലാക്കും. തുടര്‍ന്ന് നമ്മള്‍ ഉള്‍പ്പെട്ടിട്ടുള്ള വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലെയും നമ്മുടെ കോണ്‍ടാക്ട് ലിസ്റ്റിലെ അംഗങ്ങള്‍ക്കും ഇത്തരത്തില്‍ ഒടിപി ആവശ്യപ്പെട്ടുള്ള സന്ദേശങ്ങളും പണം ആവശ്യപ്പെട്ടുള്ള സന്ദേശങ്ങളും അയക്കുന്നതാണ് തട്ടിപ്പിന്റെ രീതി. |