എട്ടാം തവണ സന്നിധാനത്ത് എത്തുന്ന പ്രിയനടന്‍ ഓരോ തവണയും കൂടുതല്‍ മെച്ചപ്പെടുന്ന ഇവിടത്തെ സൗകര്യങ്ങളെ കുറിച്ച് സംസാരിച്ചു. ശബരിമലയില്‍ സുരക്ഷ ഒരുക്കുന്ന പൊലീസ് സംവിധാനത്തെ അദ്ദേഹം പ്രത്യേകം പ്രശംസിച്ചു.
തീര്‍ത്ഥാടകര്‍ക്ക് ലഭിക്കുന്നത് മികച്ച സൗകര്യമാണെന്നും, സന്നിധാനത്ത് എല്ലാവരും ഹാപ്പിയാണെന്നും അദ്ദേഹം പറഞ്ഞു. ഭക്തരുടെ സംതൃപ്തമായ മുഖങ്ങളാണ് കാണാന്‍ കഴിഞ്ഞതെന്നും പക്രു വ്യക്തമാക്കി.ബന്ധുകളായ അഞ്ചുപേര്‍ക്കൊപ്പമായിരുന്നു ഗിന്നസ് പക്രുവിന്റെ ശബരിമല ദര്‍ശനം. |