ബേബി ജോണിലൂടെ തന്റെ ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് കീര്‍ത്തി സുരേഷ്
Text By: Reporter, ukmalayalampathram
ബോളിവുഡ് സൂപ്പര്‍ താരം വരുണ്‍ ധവാന്‍ നായകനായി എത്തുന്ന ചിത്രത്തിലൂടെയാണ് കീര്‍ത്തി ബോളിവുഡില്‍ എത്തുക. ദളപതി വിജയ് നായകനായി എത്തിയ തമിഴ് സൂപ്പര്‍ ഹിറ്റ് ചിത്രം തെറിയുടെ റീമേക്ക് ആണ് ബേബി ജോണ്‍.അറ്റ്‌ലീ തന്നെയാണ് ചിത്രത്തിന്റെ ഹിന്ദി പതിപ്പും പുറത്തിറക്കുന്നത്.
Watch Video: -
ക്രിസ്മസ് റിലീസായി തീയേറ്ററുകളില്‍ എത്തുന്ന ചിത്രത്തിന്റെ ആദ്യ ഗാനം പുറത്തുവിട്ടിരിക്കുയാണ് അണിയറപ്രവര്‍ത്തകര്‍. സീ മ്യൂസിക് കമ്പനിയുടെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്.