മാഞ്ചസ്റ്റര്‍: മലേഷ്യയില്‍ നടന്ന രാജ്യാന്തര നൃത്ത മത്സരത്തില്‍ വിജയം നേടി യുകെ മലയാളി. 'മലേഷ്യ ഐഐജിഎഫ് 2024' എന്ന പേരില്‍ നടന്ന നൃത്ത മത്സരത്തില്‍ മാഞ്ചസ്റ്ററിലെ 16 വയസ്സുകാരി നവമി സരീഷയാണ് രണ്ടാം സ്ഥാനം കരസ്ഥമാക്കി യുകെ മലയാളികള്‍ക്ക് അഭിമാനമായത്. ഫ്രീസ്റ്റൈല്‍ സോളോ വിഭാഗത്തില്‍ നിരവധി രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ഥികളെ പിന്നിലാക്കിയാണ് നവമി വിജയിച്ചത്. തൃശൂര്‍ സ്വദേശികളായ സരീഷ്, ശ്രുതി ദമ്പതികളുടെ മകളായ നവമി പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.
നിരവധി നൃത്ത മത്സരങ്ങളില്‍ നവമി അഭിമാനര്‍ഹമായ നേട്ടങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. 2019 ല്‍ തായ്ലന്‍ഡില്‍ നടന്ന രാജ്യാന്തര നൃത്തമത്സരത്തില്‍ ഗോള്‍ഡ് മെഡല്‍ നേടിയതാണ് പ്രധാന നേട്ടങ്ങളില്‍ ഒന്ന്. യുകെയിലെ നിരവധി നൃത്ത പരിപാടികളില്‍ നവമിയും മാതാവ് ശ്രുതി സരീഷും സജീവമായി പങ്കെടുക്കാറുണ്ട്. പല കടമ്പകളും മറികടന്നാണ് നവമി ഈ കിരീടം സ്വന്തമാക്കിയത്. കൂടാതെ നവമി യുകെയിലെതന്നെ പല സ്റ്റേജ് പ്രോഗ്രമുകള്‍ക്കും കോറിയോഗ്രാഫി നടത്തിയിട്ടുമുണ്ട്.