Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 05th Dec 2024
 
 
UK Special
  Add your Comment comment
5900 കോടിയുടെ ബിറ്റ്‌കോയിന്‍ അടങ്ങിയ ഹാര്‍ഡ് ഡ്രൈവ് അബദ്ധത്തില്‍ വലിച്ചെറിഞ്ഞ് യുകെ യുവതി
reporter

ലണ്ടന്‍: 5,900 കോടി രൂപ (569 മില്യന്‍ പൗണ്ട്) വിലമതിക്കുന്ന 8000 ബിറ്റ്‌കോയിന്‍ അടങ്ങിയ മുന്‍ പങ്കാളിയുടെ ഹാര്‍ഡ് ഡ്രൈവ് അബദ്ധത്തില്‍ വലിച്ചെറിഞ്ഞതായി യുവതിയുടെ വെളിപ്പെടുത്തല്‍. വെയില്‍സില്‍നിന്നുള്ള ഹല്‍ഫിന എഡ്ഡി ഇവാന്‍സ് പത്ത് വര്‍ഷം മുമ്പ് വീട് വൃത്തിയാക്കുന്നതിനിടെയാണ് ഹാര്‍ഡ് ഡ്രൈവ് ഒഴിവാക്കിയത്. ഹല്‍ഫിനയുടെ മുന്‍ പങ്കാളി ജെയിംസ് ഹോവെല്‍സിന്റേതാണ് നഷ്ടപ്പെട്ട ഹാര്‍ഡ് ഡ്രൈവ്. നിലവില്‍ വെയില്‍സിലെ ന്യൂപോര്‍ട്ട് മാലിന്യ നിക്ഷേപ സൈറ്റില്‍ 1,00,000 ടണ്‍ മാലിന്യത്തിന് താഴെയാണ് ഇത് കിടക്കുന്നത്. ''ചപ്പുചവറുകള്‍ നിറഞ്ഞ ഒരു ബാഗ് മാലിന്യക്കൂമ്പാരത്തില്‍ ഉപേക്ഷിക്കാന്‍ ഹോവല്‍സ് എന്നോട് പറഞ്ഞു. ബാഗിനുള്ളില്‍ എന്താണെന്ന് എനിക്ക് അറിയില്ലായിരുന്നു. ഞാന്‍ അത് മാലിന്യക്കൂമ്പാരത്തില്‍ വലിച്ചെറിഞ്ഞു. നഷ്ടപ്പെട്ടത് എന്റെ തെറ്റല്ല. ഹോവെല്‍സ് അത് കണ്ടെത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു, എനിക്ക് ഒന്നും വേണമെന്നില്ല. അദ്ദേഹം നിരന്തരം അതിനെക്കുറിച്ച് സംസാരിക്കുന്നത് നിര്‍ത്തണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഹാര്‍ഡ് ഡ്രൈവ് നഷ്ടപ്പെട്ടത് അവന്റെ മാനസികാരോഗ്യത്തെ ബാധിക്കുന്നു'' -ഹല്‍ഫിന പറഞ്ഞു.

മാലിന്യക്കൂമ്പാരത്തില്‍ തിരച്ചില്‍ നടത്താന്‍ അനുവാദം നല്‍കാത്തതിന് ന്യൂപോര്‍ട്ട് സിറ്റി കൗണ്‍സിലിനെതിരെ ഹോവെല്‍സ് 4,900 കോടി രൂപയുടെ (495 മില്യന്‍ പൗണ്ട്) നിയമനടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഹാര്‍ഡ് ഡ്രൈവ് വീണ്ടെടുക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ഹോവെല്‍സ്. ഈ നിധി വേട്ട അവസാനിക്കുന്നില്ലെന്നും ബിറ്റ്‌കോയിന്റെ മൂല്യം അനുദിനം വളരുകയാണെന്നും അദ്ദേഹം പറഞ്ഞു. ഹാര്‍ഡ് ഡ്രൈവ് വീണ്ടെടുക്കുകയാണെങ്കില്‍, ന്യൂപോര്‍ട്ടിനെ 'യു.കെയിലെ ദുബായ് അല്ലെങ്കില്‍ ലാസ് വേഗസ് ആക്കി വികസിപ്പിക്കുന്നതിന് സമ്പത്തിന്റെ 10 ശതമാനം നല്‍കും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, ഹോവെല്‍സിനു മുന്നില്‍ നിയമപരമായ വെല്ലുവിളികള്‍ തുടരുകയാണ്. പാരിസ്ഥിതിക ചട്ടങ്ങളും നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടി പ്രാദേശിക ഭരണകൂടം അദ്ദേഹത്തിന്റെ ആവശ്യം നിരസിച്ചു. പാരിസ്ഥിതിക ചട്ടപ്രകാരം ഖനനം സാധ്യമല്ലെന്നും അത്തരം പ്രവര്‍ത്തനങ്ങള്‍ പ്രദേശത്തെ പ്രതികൂലമായി ബാധിക്കുമെന്നുമാണ് അധികൃതര്‍ പറയുന്നത്.

 
Other News in this category

 
 




 
Close Window