Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 05th Dec 2024
 
 
UK Special
  Add your Comment comment
1893 കോടി രൂപയുടെ ഉടമ എവിടെ, യൂറോ മില്യണ്‍ ഭാഗ്യവാനെ തേടി യുകെ
reporter

ലണ്ടന്‍: ചൊവ്വാഴ്ച നടന്ന യൂറോ മില്യന്‍സ് ലോട്ടറി നറുക്കെടുപ്പില്‍ യുകെയില്‍ വിറ്റു പോയ ടിക്കറ്റിന് 177 മില്യന്‍ പൗണ്ട് സമ്മാനം ലഭിച്ചതായി യുകെ നാഷനല്‍ ലോട്ടറി അധികൃതര്‍ അറിയിച്ചു. ഏകദേശം 1893 കോടി ഇന്ത്യന്‍ രൂപയ്ക്ക് തുല്യമാണ് സമ്മാനം. എന്നാല്‍ സമ്മാനം ആര്‍ക്കെന്ന വിവരം ലോട്ടറി വകുപ്പിന് ലഭ്യമായിട്ടില്ല. ലഭ്യമായാലും രഹസ്യമായി സൂക്ഷിക്കാന്‍ വിജയിക്ക് നിര്‍ദേശിക്കാം. യുകെ കൂടാതെ അന്‍ഡോറ, ഓസ്ട്രിയ, ബെല്‍ജിയം, ഫ്രാന്‍സ്, അയര്‍ലന്‍ഡ്, ഐല്‍ ഓഫ് മാന്‍, ലിച്ചെന്‍സ്റ്റീന്‍, ലക്‌സംബര്‍ഗ്, മൊണാക്കോ, പോര്‍ച്ചുഗല്‍, സ്‌പെയിന്‍, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ളവരും യൂറോ മില്യന്‍സ് ലോട്ടറി നറുക്കെടുപ്പില്‍ പങ്കെടുക്കാറുണ്ട്. യൂറോ മില്യന്‍സ് ജാക്ക്പോട്ടില്‍ 100 ??മില്യനിലധികം നേടുന്ന പത്തൊന്‍പതാമത്തെ ആളാണ് കഴിഞ്ഞ ദിവസം നറുക്കെടുപ്പിലൂടെ വിജയിച്ചത്.

ലക്കി സ്റ്റാര്‍സ് 9 ഉം 12 ഉം ഉള്ള 7, 11, 25, 31, 40 തുടങ്ങിയ നമ്പറുകള്‍ക്കാണ് ജാക്ക്‌പോട്ട് തുക നേടാനായത്. ചൊവ്വാഴ്ച ദിവസം ടിക്കറ്റ് എടുത്തവര്‍ പരിശോധിച്ച് വിജയിച്ചതായി കരുതുന്നുവെങ്കില്‍ യുകെ നാഷനല്‍ ലോട്ടറി വകുപ്പിനെ ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു. ഈ വര്‍ഷത്തെ സണ്‍ഡേ ടൈംസ് റിച്ച് ലിസ്റ്റില്‍ യഥാക്രമം 175 മില്യന്‍, 170 മില്യന്‍ സമ്പാദ്യവുമായി ഇടം നേടിയ സംഗീതജ്ഞരായ ഹാരി സ്‌റ്റൈല്‍സ്, അഡെല്‍ എന്നിവരെക്കാള്‍ സമ്പാദ്യമുള്ളവരായി മാറും ചൊവ്വാഴ്ചത്തെ വിജയി. എല്ലാ ആഴ്ചകളിലും ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് നറുക്കെടുപ്പ്. രണ്ടര പൗണ്ടാണ് ഒരു ടിക്കറ്റിന്റെ വില. എല്ലാ തവണയും ഇത്രത്തോളം ഉയര്‍ന്ന തുക ലഭ്യമാകില്ല. ചിലപ്പോഴൊക്കെ വിജയി ഇല്ലാത്ത അവസരങ്ങളും ഉണ്ടാകാറുണ്ട്. ഇങ്ങനെ വിജയി ഇല്ലാതെ പോകുന്ന നറുക്കെടുപ്പിലെ സമ്മാന തുക കൂടി ചേര്‍ത്താണ് ഓരോ തവണയും നറുക്കെടുപ്പ് നടക്കുക. 2022 ജൂലൈയില്‍ ലഭിച്ച 195 മില്യന്‍ പൗണ്ട്, 2022 മേയില്‍ ലഭിച്ച 184 മില്യന്‍ പൗണ്ട് എന്നിവയ്ക്ക് ശേഷം യുകെ വിജയിക്ക് ലഭിക്കുന്ന ഏറ്റവും വലിയ തുകയാണ് ഇത്തവണത്തേത്. യൂറോ മില്യന്‍സ് ടിക്കറ്റ് കൂടാതെ യുകെയില്‍ മാത്രം നറുക്കെടുക്കുന്ന 1 പൗണ്ട് മുതല്‍ 2 പൗണ്ട് വരെ വിലയുള്ള നിരവധി ലോട്ടറികളും വിവിധ ദിവസങ്ങളിലായി നറുക്കെടുപ്പ് നടത്തുന്നുണ്ട്.

 
Other News in this category

 
 




 
Close Window