മാധവപ്പള്ളില്‍ ആല്വിന് ജിജോ 46 കിലോ ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ചാമ്പ്യന്‍ ആയി മാറിയിരിക്കുന്നു , യുകെയില്‍ എത്തിയ കാലം മുതല്‍ സാമുദായിക, സാംസ്കാരിക മേഖലകളിലും, ബ്രിട്ടനില്‍ നിന്നും തദ്ദേശീയരായ നിരവധി സഞ്ചാരികളെ കേരളത്തിലേക്ക് എത്തിക്കുകയും ചെയ്യുകയും യുകെയിലെ ക്നാനായ കാത്തലിക് അസോസിയേഷന് മുന്‍ വൈസ് പ്രെസിഡന്റും, ഇപ്പോള്‍ ന്യൂ കാസില്‍ ക്നാനായ മിഷന്റെ കൈക്കാരന്മാരില് ഒരാളുമായ ഇന്റര്‍ നാഷണല്‍ ടൂര്‍ ഓപ്പറേറ്ററും ആയ ജിജോ മാധവപ്പള്ളില്‍ , സിസ്സി ജിജോ ദമ്പന്തികളുടെ പുത്രനാണ് അടുപ്പമുള്ളവര്‍ കുട്ടപ്പന് എന്ന് വിളിക്കുന്ന ആല്വിന് ജിജോ .
ചെറുപ്പം മുതല്‍ ബോക്സിങ് മത്സരങ്ങളോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്ന ആല്‍വിനെ മാതാപിതാക്കള്‍ എല്ലാവിധ പ്രോത്സാഹനവും നല്കി കൂടെ നിന്നതാണ് നാഷണല്‍ അസോസിയേഷന് ഫോര്‍ ബോയ്സ് ആന്‍ഡ് ഗേള്‍സ് നടത്തിയ ഈ മത്സരത്തിലെ ഈ ഇനത്തില്‍ ഇപ്പോള്‍ വിജയിയാകാന്‍ ആല്‍വിനെ പ്രാപ്തനാക്കിയത്. ബില്ലിംഗ് ഹാമില്‍ ആണ് ഈ മത്സരത്തിന്റെ ആദ്യ മത്സരങ്ങള്‍ അരങ്ങേറിയത്. തുടര്‍ന്ന് ബ്ലാക്ബേണില്‍ നടന്ന സെമി ഫൈനലിലും നടന്ന ഇഞ്ചോടിഞ്ചു പോരാട്ടങ്ങള്‍ ആണ് കഴിഞ്ഞ ദിവസം ബ്രിഡ്ലിങ്ങ്ടണില്‍ നടന്ന ഫൈനല്‍ മത്സരങ്ങളിലേക്ക് ആല്വിന് വഴിയൊരുക്കിയത്.
ചെറുപ്പത്തില്‍ തന്നെ ആരും കൈവെക്കാത്ത മേഖലയില്‍ മികച്ച നേട്ടം കൈവരിച്ച സഹോദരന് മാതാപിതാക്കളോടൊപ്പം സര്‍വ പിന്തുണയും നല്കി സിനിമ മോഡല്‍ രംഗത്തും നൃത്ത നൃത്യങ്ങള്‍ ഉള്‍പ്പടെ ഉള്ള മേഖലകളില്‍ കഴിവ് തെളിയിച്ച ഡോ. ആര്‍ലിന്‍ ജിജോയും ആഷിന് ജിജോയും ഉള്ളതിനാല്‍ ആല്വിന് ഈ മേഖലയില്‍ കൂടുതല്‍ ഉയരങ്ങളില്‍ എത്തുമെന്നാണ് പ്രതീക്ഷ. ന്യൂ കാസിലിലെ മലയാളി അസോസിയേഷനുകളുടെയും ക്നാനായ സീറോ മലബാര്‍ അസോസിയേഷനുകളുടെയും എല്ലാ പരിപാടികളിലും സജീവ സാനിധ്യവും പ്രചോദനവും ആണ് ജിജോയും സിസിയും, ഡോ ആര്ലിനിനും അഷിനിനും, ആല്‍വിനും ഉള്‍പ്പെടുന്ന മാധവപ്പള്ളില്‍ കുടുംബം. |