Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 12th Dec 2024
 
 
സിനിമ
  Add your Comment comment
നടന്‍ സൗബിന്‍ ഷാഹിറിന്റെ ഓഫീസില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധന.
Text By: Reporter, ukmalayalampathram
പറവ ഫിലിംസ് കമ്പനിയുടെ സാമ്പത്തിക ഇടപാടുകളാണ് പരിശോധിക്കുന്നത്. പറവ ഫിലിംസ് കമ്പനിയുടെ ഓഫീസ്, പുല്ലപ്പടിയിലെ ഡ്രീം ബിഗ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഓഫീസ് അടക്കമുള്ള ഇടങ്ങളിലാണ് റെയ്ഡ്. ആദായ നികുതി വകുപ്പിന്റെ കൊച്ചി യൂണിറ്റാണ് അന്വേഷണം നടത്തുന്നത്. രണ്ടു കമ്പനികളുടെയും സാമ്പത്തിക സ്രോതസ്സുകളെ കുറിച്ചാണ് പ്രധാന പരിശോധനയെന്നാണ് വിവരം.

മുന്‍പ് ആലപ്പുഴ അരൂര്‍ സ്വദേശി സിറാജ് വലിയവീട്ടില്‍ സൗബിന്‍ ഷാഹിറിനും പറവ ഫിലിംസിനും എതിരെ പരാതിയുമായി രം?ഗത്തെത്തിയിരുന്നു. മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ചിത്രത്തിനായി താന്‍ പണം മുടക്കിയിരുന്നുവെന്നും എന്നാല്‍ ലാഭവിഹിതവും മുടക്കുമുതലും നല്‍കാതെ വഞ്ചിച്ചുവെന്നുമായിരുന്നു പരാതി. ഏഴ് കോടി രൂപ താന്‍ ചിത്രത്തിനായി മുടക്കിയെന്നാണ് സിറാജ് പരാതി നല്‍കിയത്.
 
Other News in this category

 
 




 
Close Window