കൊച്ചി: കേരളം കാണാനായി പ്രീമിയം വിന്റേജ് മോഡല്‍ വാഹനങ്ങളില്‍ ലണ്ടനില്‍ നിന്ന് 51 പേര്‍ എത്തിയതിന്റെ സന്തോഷം പങ്കുവച്ച് വീഡിയോയുമായി ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് രംഗത്ത്. 1980 കളിലെ പോര്‍ഷെ, വോള്‍വോ തുടങ്ങിയ 21 വാഹനങ്ങളിലാണ് സീനിയര്‍ സിറ്റിസണ്‍ ആയിട്ടുള്ള ലണ്ടന്‍ നിവാസികള്‍ കൊച്ചിയില്‍ എത്തിയതെന്ന് മന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. കൊച്ചിയില്‍ നിന്ന് തേക്കടിയിലേക്കും മൂന്നാറിലേക്കും മനോഹരമായ റോഡുകളിലൂടെയായിരുന്നു ഈ സംഘത്തിന്റെ യാത്രയെന്നും വീഡിയോ പങ്കുവച്ചുകൊണ്ട് റിയാസ് വിവരിച്ചിട്ടുണ്ട്. നമ്മുടെ കേരളം കാണാന്‍ പ്രീമിയം വിന്റേജ് മോഡല്‍ വാഹനങ്ങളില്‍ ലണ്ടനില്‍ നിന്നും 51 പേര്‍ 1980 കളിലെ പോര്‍ഷെ, വോള്‍വോ തുടങ്ങിയ 21 വാഹനങ്ങളിലാണ് സീനിയര്‍ സിറ്റിസണ്‍ ആയിട്ടുള്ള ലണ്ടന്‍ നിവാസികള്‍ കൊച്ചിയില്‍ എത്തിയത്. അവിടെ നിന്നും തേക്കടിയിലേക്കും മൂന്നാറിലേക്കും നമ്മുടെ മനോഹരമായ റോഡുകളിലൂടെ യാത്ര..