Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=113.4687 INR  1 EURO=96.8523 INR
ukmalayalampathram.com
Mon 28th Apr 2025
 
 
UK Special
  Add your Comment comment
നഴ്‌സ് ബ്ലെസി ജോണിന് തകര്‍പ്പന്‍ ജയം: ആര്‍സിഎന്‍ ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് ബോര്‍ഡ് സീറ്റിലേക്കാണ് തിരഞ്ഞെടുക്കപ്പെട്ടത്
Text By: Reporter, ukmalayalampathram
ആര്‍സിഎന്‍ ബോര്‍ഡ് സീറ്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചു ലെസ്റ്ററിലെ മലയാളി നഴ്‌സ് ബ്ലെസി ജോണ്‍. ആര്‍സിഎന്‍ ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് ബോര്‍ഡ് സീറ്റിലേക്ക് ആണ് ബ്ലെസി ജോണ്‍ തിരഞ്ഞെടുക്കപ്പെട്ടത്. ലെസ്റ്റര്‍ കേരളാ കമ്മ്യുണിറ്റി അംഗവും മുന്‍ സെക്രട്ടറിയുമായിരുന്നു ബ്ലെസി ജോണ്‍.

വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് ബ്ലെസി ജോണ്‍ യൂണിയന്റെ ഭാരവാഹി പദവിയിലേക്ക് എത്തിയത്. ബിജോയ് സെബാസ്റ്റിയന്‍ തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ എത്തിയ ബ്ലെസിയുടെ വിജയം മലയാളി സമൂഹത്തിന് ഇരട്ടിമധുരമാണ് സമ്മാനിച്ചിരിക്കുന്നത്.

ലെസ്റ്റര്‍ കേരള കമ്മ്യുണിറ്റിയും ലെസ്റ്ററിലെ നഴ്സസ് ഫോറവും അടക്കമുള്ള മലയാളി കൂട്ടായ്മകളെല്ലാം ബ്ലെസ്സി ജോണിന് പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു. ഇതാണ് ബ്ലെസിയുടെ വിജയത്തിന് അടിത്തറ പാകിയത്.

കഴിഞ്ഞ വര്‍ഷങ്ങളിലായി ആയിരക്കണക്കിന് പുതിയ മലയാളികള്‍ എത്തിയതിനാല്‍ തന്നെ വിജയപ്രതീക്ഷയില്‍ ആയിരുന്നു ബ്ലെസി ജോണും. പതിവില്ലാത്ത വിധം മലയാളികള്‍ ഏറ്റവും കൂടുതല്‍ സജീവമാകുന്ന തിരഞ്ഞെടുപ്പ് കൂടിയായിരുന്നു ആര്‍സിഎന്‍ യൂണിയനില്‍ ഇത്തവണ നടന്നത്. ലെസ്റ്റര്‍ കേരളാ കമ്മ്യുണിറ്റി മുന്‍ സെക്രട്ടറി എന്ന നിലയില്‍ മികച്ച പ്രകടനം കാഴ്ച വെച്ച ബ്ലെസ്സി, യുകെയിലെ മലയാളി സംഘടനയില്‍ സെക്രട്ടറി എന്ന നിലയില്‍ ആദ്യമായി ബിബിസി മിഡ്ലാന്‍ഡ്സ് റീജിയന്‍ ഇന്റര്‍വ്യൂ നല്‍കിയിട്ടുള്ള വ്യക്തി കൂടിയാണ്.

ലെസ്റ്റര്‍ റോയല്‍ ഇന്‍ഫേര്‍മറിയില്‍ വാര്‍ഡ് സിസ്റ്ററായി ജോലി ചെയ്യുകയാണ് ബ്ലെസി. ഭര്‍ത്താവും മൂന്ന് മക്കളും അടങ്ങുന്നതാണ് കുടുംബം.

മുന്‍പ് റീജിയണല്‍ മത്സരങ്ങളില്‍ (ലണ്ടന്‍)മലയാളികള്‍ മത്സരിച്ച് വിജയിച്ചത് മത്സരങ്ങള്‍ക്ക് ആവേശം പകര്‍ന്നിരുന്നു. അതുകൊണ്ട് തന്നെ ഇക്കുറി മലയാളികള്‍ തന്നെ മത്സരരംഗത്ത് എത്തുകയായിരുന്നു. ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു ആര്‍സിഎന്നിന്റെ തലപ്പത്ത് ഒരു ഇന്ത്യക്കാരനായ മലയാളി നഴ്സ് എത്തിയത്. ബിജോയിയുടെ ആ വിജയത്തിനു പിന്നാലെ എത്തിയ ബ്ലെസിയുടെ വിജയവും മലയാളി സമൂഹത്തിന് കരുത്തു പകരുന്നതാണ്.
 
Other News in this category

 
 




 
Close Window