വിഗ്രഹമോഷണം അന്വേഷിക്കുന്ന സിഐഡി പ്രത്യേക വിഭാഗത്തിന്റെ മികവറ്റ പ്രവര്‍ത്തനമാണ് ദൗത്യം വിജയത്തിലേക്ക് എത്തിച്ചത്. വിഗ്രഹം വിട്ടുനല്‍കാനുള്ള സമ്മതം ലണ്ടന്‍ ഓകസ്ഫഡ് സര്‍വകലാശാലയിലെ ആഷ്‌മോളിയന്‍ മ്യൂസിയം അധികൃതര്‍ തമിഴ്‌നാട് പൊലീസിനെ അറിയിച്ചു.
പരസ്യം ചെയ്യല്‍
വിഗ്രഹം ഇന്ത്യയിലക്ക് തിരികെ എത്തിക്കുന്നതിനുള്ള ചെലവും വഹിക്കാമെന്ന് മ്യൂസിയം അധികൃതര്‍ അറിയിച്ചിട്ടുണ്ട്. വിഗ്രഹം ആരാധനക്കായി തിരികെ എത്തിക്കുന്നത് ശരിയായ ചുവടുവയ്പ്പാണെന്നും അധികൃതര്‍ വ്യക്തമാക്കി. ഒരുമാസത്തിനുള്ളില്‍ വിഗ്രഹം തിരികെ കൊണ്ടുവരുന്നതിനുള്ള നടപടികളാരംഭിക്കും.
വിഗ്രഹം തമിഴ്‌നാട്ടിലെ ക്ഷേത്രത്തില്‍ നിന്ന് മോഷണം പോയതാണെന്ന് തെളിവുസഹിതം അധികൃതരെ ബോധ്യപ്പെടുത്താന്‍ സാധിച്ച സിഐഡി വിഭാഗത്തെ ഡിജിപി ശങ്കര്‍ ജിവാള്‍ അഭിനന്ദിച്ചു. വിഗ്രഹത്തിന്റെ അവകാശം തെളിയിക്കുന്ന രേഖകള്‍ അന്വേഷണ ഉദ്യോഗസ്ഥനായ ഡിഎസ്പി പി ചന്ദ്രശേഖരനാണ് മ്യൂസിയം അധികൃതര്‍ക്ക് കൈമാറിയത്. രേഖകള്‍ പരിശോധിച്ച യൂണിവേഴ്‌സിറ്റി അധികൃതര്‍ ഈ വിഗ്രഹം തഞ്ചാവൂരിലെ ശ്രീ സൗന്ദരരാജ പെരുമാള്‍ ക്ഷേത്രത്തില്‍ നിന്ന് മോഷണം പോയതാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. |