ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. ചൂരല്‍മല ഉരുള്‍പൊട്ടലില്‍ അച്ഛനും അമ്മയും സഹോദരിയുമടക്കം ഒന്‍പത് പേരെയാണ് ശ്രുതിക്ക് നഷ്ടമായത്. കോഴിക്കോട്ടെ ജോലി സ്ഥലത്തായിരുന്നതിനാല്‍ ശ്രുതി അപകടത്തില്‍ നിന്നും ഒഴിവായിരുന്നു. പുതിയ വീടിന്റെ ഗൃഹപ്രവേശനം കഴിഞ്ഞ് ശ്രുതിയുടെ വിവാഹത്തിനുള്ള ഒരുക്കങ്ങളിലേക്ക് കടക്കുന്നതിനിടെയായിരുന്നു ഉരുള്‍പ്പൊട്ടലുണ്ടായത്.
ഉരുള്‍പൊട്ടലില്‍ മാതാപിതാക്കളായ ശിവണ്ണനെയും സബിതയെയും സഹോദരി ശ്രേയയെയും ശ്രുതിക്ക് നഷ്ടപ്പെട്ടു. പിന്നീട് ശ്രുതിക്ക് തണലായി ഉണ്ടായിരുന്നത് പ്രതിശ്രുതവരന്‍ ജെന്‍സണ്‍ ആയിരുന്നു. ഡിസംബറിലാണ് ഇരുവരുടെയും വിവാഹം നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ സെപ്റ്റംബര്‍ പത്തിന് ശ്രുതിയും ജെന്‍സണും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ട് ജെന്‍സണ്‍ മരിച്ചു. പരുക്കേറ്റ ശ്രുതി സുഖംപ്രാപിച്ചുവരികയാണ്. |