Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 05th Dec 2024
 
 
UK Special
  Add your Comment comment
ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല മ്യൂസിയത്തിലെ കോടികള്‍ വിലമതിക്കുന്ന വിഗ്രഹങ്ങള്‍ തമിഴ്‌നാട്ടിലേക്ക്
reporter

ലണ്ടന്‍/തഞ്ചാവൂര്‍: വര്‍ഷങ്ങള്‍ക്ക് മുന്‍പ് പലരാല്‍ കൈമറിഞ്ഞ് യുകെയില്‍ എത്തിയ കോടികള്‍ വിലയുള്ള വിഗ്രഹം തിരിച്ചുപിടിച്ച് തമിഴ്‌നാട് പൊലീസ്. യുകെയിലെ ഒക്‌സ്ഫഡ് സര്‍വകലാശാല മ്യൂസിയത്തില്‍ എത്തിയ തിരുമങ്കയ് ആഴ്വാര്‍ വെങ്കല വിഗ്രഹം ആണ് തമിഴ്‌നാടിന്റെ അഭ്യര്‍ഥന പ്രകാരം തിരിച്ചെത്തിക്കുന്നത്. തഞ്ചാവൂര്‍ ജില്ലയിലെ സൗന്ദരരാജ പെരുമാള്‍ ക്ഷേത്രത്തിലെയാണ് തിരുമങ്കയ് ആഴ്വാര്‍ വെങ്കല വിഗ്രഹം. 1950 നും 1967 നും ഇടയില്‍ മോഷണം പോയ നാല് വിഗ്രഹങ്ങളില്‍ ഒന്നാണ് ഇത്. പിന്നീട് ഇത് യുകെയിലേക്ക് എത്തുകയായിരുന്നു.

ഓക്‌സ്ഫഡ് സര്‍വകലാശാലയുടെ മ്യൂസിയത്തിലാണ് വിഗ്രഹം ഇപ്പോഴുള്ളത്. 1967 ല്‍ മ്യൂസിയം വിഗ്രഹം സ്വന്തമാക്കിയെന്നാണ് രേഖകള്‍. 2020 ലാണ് വിഗ്രഹം മോഷ്ടിച്ചതായി കണ്ടെത്തി കേസെടുത്തത്. തുടര്‍ അന്വേഷണത്തില്‍ ഒക്‌സ്ഫഡ് സര്‍വകലാശാലയ്ക്ക് പൊലീസ് തെളിവുകള്‍ കൈമാറിയതോടെ യുകെയില്‍ നിന്നുള്ള സംഘം തമിഴ്‌നാട്ടിലെത്തി പരിശോധന നടത്തി. ഇതോടെ ആരാധനയ്ക്കായി വിഗ്രഹം വിട്ടുനല്‍കാമെന്ന് സര്‍വകലാശാല പൊലീസിനെ അറിയിച്ചു. വിഗ്രഹം തിരിച്ചെത്തിക്കാനുള്ള ചെലവും സര്‍വകലാശാല വഹിക്കും. ഒരുമാസത്തിനകം വിഗ്രഹം വിട്ടുനല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്.

 
Other News in this category

 
 




 
Close Window