അങ്കമാലി: അയര്‍ലന്‍ഡ് മലയാളി ദ്രോഹടയില്‍ അന്തരിച്ചു. ദ്രോഹടയിലെ ബെറ്റിസ് ടൗണില്‍ താമസിച്ചിരുന്ന കോഴിക്കാടന്‍ വര്‍ക്കി ദേവസി (70) ആണ് മരിച്ചത്. ഡ്രോഹെഡ ഔര്‍ ലേഡി ഹോസ്പിറ്റലില്‍ സ്‌ട്രോക്കിനെ തുടര്‍ന്നുള്ള ചികിത്സയില്‍ കഴിയവേ ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് മരണം.
പൊതുദര്‍ശനം ഇന്ന് ഉച്ചയ്ക്ക് 12 മുതല്‍ വൈകിട്ട് 3 വരെ ദ്രോഹടയ്ക്ക് സമീപമുള്ള റ്റുള്ളിയാലന്‍ പാരിഷ് സെന്ററില്‍ (A92 RY73) നടക്കും. സംസ്‌കാരം പിന്നീട് കാഞ്ഞൂര്‍ സെന്റ് മേരീസ് ഫെറോന പള്ളിയില്‍. കാഞ്ഞൂര്‍ പെരുമായന്‍ കുടുംബാംഗം മേരിയാണ് ഭാര്യ. റീന (നഴ്‌സ്, ഓസ്‌ട്രേലിയ), ആല്‍ബിനസ് എന്നിവരാണ് മക്കള്‍. ലിബിന്‍ വര്‍ഗീസ് മരുമകനാണ്.