ലണ്ടന്‍: ഇംഗ്ലണ്ടിലെ ഈസ്റ്റ് മിഡ്ലാന്‍ഡ്സിലെ വീട്ടില്‍ വെച്ച് കാമുകിയെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ ഇന്ത്യന്‍ വംശജനെ യു.കെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ലെസ്റ്റര്‍ ക്രൗണ്‍ കോടതിയില്‍ നടന്ന വിചാരണയെത്തുടര്‍ന്ന് തരണ്‍ജീത് ചാഗര്‍ എന്നറിയപ്പെടുന്ന തരണ്‍ജീത് റിയാസിനെ കൊലപ്പെടുത്തിയ കേസില്‍ ലെസ്റ്റര്‍ നിവാസിയായ 50കാരന്‍ രാജ് സിദ്പാര കുറ്റക്കാരനാണെന്ന് വിധിച്ചു. ലീസെസ്റ്റര്‍ഷെയര്‍ പൊലീസ് പറയുന്നതനുസരിച്ച് കുറഞ്ഞത് 21 വര്‍ഷത്തെ തടവ് ശിക്ഷയാണ് ലഭിച്ചത്. ഗാര്‍ഹിക പീഡനക്കേസായാണ് പൊലീസ് വിശേഷിപ്പിച്ചത്. തരണ്‍ജീതും സിദ്പാരയും അഞ്ച് മാസത്തോളമായി ഒന്നിച്ചായിരുന്നു താമസം. മെയ് 6ന് ഉച്ചകഴിഞ്ഞ് തര്‍ബത്ത് റോഡിലെ വീട്ടിലേക്ക് എമര്‍ജന്‍സി സര്‍വിസിനായി വിളിച്ചപ്പോഴേക്കും തരണ്‍ജീത് മരിച്ചിരുന്നു.
44 കാരിയായ തരന്‍ജീത്തി?ന്റെ മുഖത്ത് കടുത്ത ആ?ഘാതമേറ്റ അടയാളങ്ങളും തല?ച്ചോറില്‍ രക്ത സ്രാവവും വാരിയെല്ലുകള്‍ക്ക് ഒടിവും മറ്റു പരിക്കുകളും കണ്ടെത്തി. കഴിഞ്ഞ ഒക്ടോബറില്‍ സിദ്പാര നരഹത്യ കുറ്റം സമ്മതിച്ചെങ്കിലും അവളെ കൊല്ലാനോ ഗുരുതരമായി ഉപദ്രവിക്കാനോ ഉദ്ദേശിച്ചിട്ടില്ലെന്ന് പറഞ്ഞു. 'നിങ്ങള്‍ അവരെ ക്രൂരവും ദയയില്ലാത്തതുമായ രീതിയില്‍ ആക്രമിച്ചുവെന്നത് വ്യക്തമാണ്. തുടര്‍ച്ചയായ ആക്രമണത്തില്‍ തല്ലുകയും ചവിട്ടുകയും ചെയ്തു' - ജഡ്ജി വില്യം ഹാര്‍ബേജ് കോടതിയില്‍ പ്രതിയെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.
സിദ്പരക്ക് 'ആല്‍ക്കഹോള്‍ ഡിപന്‍ഡന്‍സ് സിന്‍ഡ്രോം' ഉണ്ടെന്നും മുന്‍ കാമുകിമാരെയും അവരുമായി ബന്ധമുള്ള ആളുകളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യുന്നതുള്‍പ്പെടെ 46 കുറ്റകൃത്യങ്ങളില്‍ 24 എണ്ണത്തില്‍ മുമ്പ് ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും കോടതി പറഞ്ഞു. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ക്കെതിരെയുള്ള മൂവ്‌മെന്റായ 'വൈറ്റ് റിബണ്‍ ഡേ'യെ പിന്തുണച്ചത് ലീസെസ്റ്റര്‍ഷയര്‍ പൊലീസ് ഭാഗഭാക്കായതിനു പിന്നാലെയാണ് സിദ്പരയുടെ ശിക്ഷാവിധി.