കഞ്ചാവ് കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന കണ്ടെത്തത്തലില്‍ അറസ്റ്റിലായ നടന്‍ മന്‍സൂര്‍ അലി ഖാന്റെ മകന്‍ അലി ഖാന്‍ തുഗ്ലക്ക് കഞ്ചാവ് ഉപയോഗിച്ചതായി കണ്ടെത്തി. കഞ്ചാവ് ഉപയോഗം സ്ഥിരീകരിക്കുന്ന വൈദ്യപരിശോധന റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ നല്‍കി. അലി ഖാന്‍ തുഗ്ലക്കിന്റെ ഫോണില്‍ നിന്ന് കഞ്ചാവ് ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചതായും തിരുമംഗലം പൊലീസ് പറയുന്നു. കഞ്ചാവ് കടത്തില്‍ പ്രതികളായിട്ടുള്ളവരുടെ നമ്പരും അലി ഖാന്‍ തുഗ്ലക്കിന്റെ ഫോണില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
ചൊവ്വാഴ്ചയാണ് മധുരൈ തിരുമംഗലം പൊലീസ് അലി ഖാന്‍ തുഗ്ലക്കിനെ പിടികൂടിയത്. കഴിഞ്ഞയാഴ്ച കഞ്ചാവുമായി പിടിയിലായ 10 കോളജ് വിദ്യാര്‍ത്ഥികളില്‍ നിന്നാണ് അലി ഖാന്‍ തുഗ്ലക്കിനെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. |