ജിത്തു മാധവന്‍ മോഹന്‍ലാലിനെ നായകനാക്കുന്ന ചിത്രം 2026 വിഷു റിലീസ് ഉദ്ദേശിച്ചിട്ടുള്ളതാണ്. ചിത്രം നിര്‍മിക്കുന്നത് ഗോകുലം മൂവീസാണ്. ചിത്രത്തിന്റെ പ്രമേയത്തിന്റെ സൂചനകള്‍ പുറത്തുവിട്ടിട്ടില്ല. മോഹന്‍ലാല്‍ നിറഞ്ഞാടുന്നതായിരിക്കുമോ ജിത്തു മാധവന്റെ സംവിധാനത്തിലുള്ളത് എന്നാണ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. എപ്പോഴായിരിക്കും ഷൂട്ടിംഗ് തുടങ്ങുക എന്നത് ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്തായിരിക്കും മോഹന്‍ലാലിന്റെ കഥാപാത്രം എന്ന ചോദ്യത്തിന്റെ ഉത്തരത്തിനായും കാത്തിരിക്കുകയാണ് നടന്റെ ആരാധകര്‍. ചിരിക്ക് പ്രാധാന്യം നല്‍കിയുള്ളതായാല്‍ മോഹന്‍ലാല്‍ ചിത്രം കൊളുത്തുമെന്നാണ് പ്രതീക്ഷ. |