തെലുങ്ക് താരം വിഷ്ണു മഞ്ചു നായകനായ 'കണ്ണപ്പ' എന്ന ബ്രഹ്‌മാണ്ഡ ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫസ്റ്റ്ലുക്ക് എത്തി. ചിത്രത്തില്‍ 'കിരാത' എന്ന കഥാപാത്രമായി അതിഥി വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്.'പാശുപതാസ്ത്രത്തില്‍ പ്രവീണന്‍, വിജയികള്‍ക്കും വിജയന്‍, വനത്തിലെ കിരാത പ്രതിഭ' എന്നാണ് പോസ്റ്ററിലെ വാചകങ്ങള്‍.
പാശുപതാസ്ത്രത്തിന്റെ അധിപനായ പുരാണത്തിലെ കിരാതന്‍ എന്ന കഥാപാത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ മോഹന്‍ലാല്‍ കഥാപാത്രം ഒരുക്കിയിരിക്കുന്നതെന്ന് പോസ്റ്ററും അതിലെ വാചകങ്ങളും സൂചിപ്പിക്കുന്നു. |