Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=108.0847 INR  1 EURO=89.9766 INR
ukmalayalampathram.com
Wed 12th Feb 2025
 
 
സിനിമ
  Add your Comment comment
ഒറ്റക്കൊമ്പന്റെ ഷൂട്ടിങ് തുടങ്ങി: കടുവാക്കുന്നേല്‍ കുറുവച്ചനാകാന്‍ സുരേഷ് ഗോപി എത്തി
Text By: Reporter, ukmalayalampathram
ആരാധകരുടെ കാത്തിരിപ്പിനൊടുവില്‍ സുരേഷ് ഗോപി നായകനാകുന്ന 'ഒറ്റക്കൊമ്പന്റെ' ചിത്രീകരണം ആരംഭിച്ചു. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ വളപ്പിലെ മഹാഗണപതി ക്ഷേത്രത്തില്‍ വച്ച് ലളിതമായ ചടങ്ങോടെ ആരംഭിച്ചു.

ചലച്ചിത്ര പ്രവര്‍ത്തകരും അണിയറ പ്രവര്‍ത്തകരും പങ്കെടുത്ത ചടങ്ങില്‍ നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം ഭദ്രദീപം കൊളുത്തി. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സനില്‍ കുമാര്‍, സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് ബിനോദ് ജോര്‍ജ്, ഡെപ്യൂട്ടി സൂപ്രണ്ട് കിച്ചി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

ബിജു പപ്പന്‍ സ്വിച്ചോണ്‍ കര്‍മവും തിരക്കഥാകൃത്ത്, ഡോ. കെ അമ്പാടി ഫസ്റ്റ് ക്ലാപ്പും നല്‍കി. മാര്‍ട്ടിന്‍ മുരുകന്‍, ജിബിന്‍ ഗോപിനാഥ് എന്നിവരടങ്ങുന്ന ആദ്യരംഗത്തോടെയാണ് ചിത്രീകരണമാരംഭിച്ചത്.

മലയാളത്തിലെ പ്രമുഖരായ നിരവധി സംവിധായകര്‍ക്കൊപ്പം പ്രധാന സഹായിയായി പ്രവര്‍ത്തിച്ചിട്ടുള്ള മാത്യൂസ് തോമസ് സ്വതന്ത്ര സംവിധായകനാകുന്ന ചിത്രമാണ് ഒറ്റക്കൊമ്പന്‍. കേന്ദ്ര മന്ത്രിയായതിനു ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന ആദ്യചിത്രം കൂടിയാണ്. വലിയ മുതല്‍മുടക്കിലൊരുങ്ങുന്ന ചിത്രത്തില്‍ ഇന്ദ്രജിത്ത് സുകുമാരന്‍, വിജയരാഘവന്‍, ലാലു അലക്‌സ്, ചെമ്പന്‍ വിനോദ്, ജോണി ആന്റണി, ബിജു പപ്പന്‍, മേഘ്‌ന രാജ് തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു.
പരസ്യം ചെയ്യല്‍

ഷിബിന്‍ ഫ്രാന്‍സിസിന്റേതാണ് രചന. തിരുവനന്തപുരം, കോട്ടയം, പാലാ, ഈരാറ്റുപേട്ട, കൊച്ചി, ഹോങ്കോങ് എന്നിവിടങ്ങളിലായിട്ടാണ് സിനിമയുടെ ചിത്രീകരണം നടക്കുക.
 
Other News in this category

 
 




 
Close Window