Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=108.0847 INR  1 EURO=89.9766 INR
ukmalayalampathram.com
Wed 12th Feb 2025
 
 
സിനിമ
  Add your Comment comment
കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പയുടെ ട്രെയിലര്‍ പുറത്തിറങ്ങി
Text By: Reporter, ukmalayalampathram
കണ്ടം ക്രിക്കറ്റ് കളി പശ്ചാത്തലമാക്കി നവാ?ഗത സംവിധായകന്‍ ഷമീം മൊയ്തീന്‍ സംവിധാനം ചെയ്ത കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പയുടെ ട്രെയിലര്‍ പുറത്തിറങ്ങി. സുഡാനി ഫ്രം നൈജീരിയ എന്ന ആദ്യ സിനിമയിലൂടെ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ സംവിധായകന്‍ സക്കരിയ നായകനാവുന്ന ചിത്രത്തി?ന്റെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ നേരത്തേ പുറത്തുവിട്ടിരുന്നു.

മലയാളത്തി?ന്റെ സ്വന്തം ചിത്ര പാടിയ സിനിമയിലെ ?ഗാനം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയതിനു പിന്നാലെയാണ് ട്രെയിലര്‍ പുറത്തിറങ്ങിയത്. ഹരിത പ്രൊഡക്ഷന്‍സി?ന്റെ ബാനറില്‍ സല്‍വാന്‍ നിര്‍മിച്ചിരിക്കുന്ന ചിത്രം മുഴുനീള സറ്റയറിക്കല്‍ കോമഡിയാണെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. സക്കരിയയെ കൂടാതെ സക്കരിയയെ കൂടാതെ അല്‍ത്താഫ് സലിം, നസ്ലിന്‍, ജമീല സലീം, സജിന്‍ ചെറുകയില്‍, സരസ ബാലുശ്ശേരി, രഞ്ജി കണ്‍കോള്‍, വിജിലേഷ്, ബാലന്‍ പാറക്കല്‍, ഷംസുദ്ദീന്‍ മങ്കരത്തൊടി, അശ്വിന്‍ വിജയന്‍, സനന്ദന്‍, അനുരൂപ്, ഹിജാസ് ഇക്ബാല്‍, വിനീത് കൃഷ്ണന്‍, അനില്‍. കെ, കുടശ്ശനാട് കനകം തുടങ്ങിയവരും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ചിത്രയെ കൂടാതെ ഗോവിന്ദ് വസന്ത, ബെന്നി ഡയാല്‍, ഡി.ജെ ശേഖര്‍ എന്നിവരാണ് ?മറ്റു ഗാനങ്ങളാലപിച്ചിരിക്കുന്നത്. ദേശീയ അവാര്‍ഡ് ജേതാവായ അനീസ് നാടോടി കലാസംവിധാനം ചെയ്യുന്ന ചിത്രത്തി?ന്റെ എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത് നിഷാദ് യൂസുഫാണ്. ഛായാഗ്രഹണം: ഷാഫി കോറോത്ത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ഗിരീഷ് അത്തോളി, ലൈന്‍ പ്രൊഡ്യൂസര്‍: ഹാരിസ് ദേശം, വസ്ത്രാലങ്കാരം: ഇര്‍ഷാദ് ചെറുക്കുന്ന്, സംഗീതം: ശ്രീഹരി നായര്‍, സൗണ്ട് ഡിസൈന്‍: പി.സി വിഷ്ണു, മേക്കപ്പ്: റബീഷ് ബാബു .പി, ആര്‍ട്ട് :അസീസ് കരുവാരക്കുണ്ട്, ലിറിക്‌സ് :നിഷാദ് അഹമ്മദ്, സ്റ്റില്‍സ്: അമല്‍ സി. സദര്‍, കൊറിയോഗ്രാഫി: ഇംതിയാസ് അബൂബക്കര്‍, വി .എഫ് .എക്‌സ്: എഗ്ഗ് വൈറ്റ് വി.എഫ്.എസ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: ഹാരിസ് റഹ്‌മാന്‍, ഡി. ഐ: മാഗസിന്‍ മീഡിയ, ടൈറ്റില്‍ ഡിസൈന്‍: സീറോ ഉണ്ണി, ഡിസൈന്‍ :യെല്ലോ ടൂത്ത്, പി.ആര്‍.ഒ: എ. എസ് ദിനേശ്.
 
Other News in this category

 
 




 
Close Window