ഗവര്‍ണര്‍ ആര്‍.എന്‍ രവിയെ സന്ദര്‍ശിച്ച് നടനും തമിഴക വെട്രി കഴകം അദ്ധ്യക്ഷനുമായ വിജയ്. മൂന്ന് അഭ്യര്‍ത്ഥനകളാണ് നടന്‍ നടത്തിയത്. ഗവര്‍ണറുടെ ഔദ്യോഗിക വസതിയില്‍ എത്തിയ നടനൊപ്പം ടിവികെ ട്രഷറര്‍ വെങ്കിട്ടരാമനുമുണ്ടായിരുന്നു.
തമിഴ്‌നാട്ടില്‍ ക്രമസമാധാനം ഉറപ്പാക്കണം, സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കണം, വെള്ളപ്പൊക്കത്തില്‍ കേന്ദ്ര സഹായത്തിന് ഇടപെടലുണ്ടാകണം എന്നിവയാണ് ആവശ്യങ്ങള്‍. അണാ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി ലൈംഗിക പീഡനത്തിന് ഇരയായതിന്റെ പശ്ചാത്തലത്തിലാണ് വിജയ് ?ഗവര്‍ണറെ കണ്ടത്. ഡിസംബര്‍ 23-നാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. സംഭവത്തില്‍ ഒരാളെ പിടികൂടിയിരുന്നു. |