അമേരിക്കയിലെ ന്യൂ ഓര്‍ലിയന്‍സില്‍ പുതുവത്സരം ആഘോഷിക്കുകയായിരുന്ന ജനങ്ങള്‍ക്ക് ഇടയിലേക്ക് ട്രെക്ക് ഇടിച്ചു കയറി. പത്തു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. 35 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ പരിക്കേറ്റവരേറെയും പ്രദേശവാസികളാണ്. ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ) കേസ് ഏറ്റെടുത്തു. ട്രക്ക് ഡ്രൈവര്‍ ജനക്കൂട്ടത്തിന് നേരെ വെടിയുതിര്‍ത്തുവെന്നും റിപ്പോര്‍ട്ടുണ്ട്. ഇയാള്‍ കൊല്ലപ്പെട്ടുവെന്നാണ് സൂചന. |