ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഷൂട്ടിങ് താരം മനു ഭാകര്‍, ചെസ് താരം ഡി ഗുകേഷ്, ഹോക്കി താരം ഹര്‍മന്‍പ്രീത് സിങ്, പാരാലിംപിക്‌സ് താരം പ്രവീണ്‍ കുമാര്‍ എന്നിവര്‍ക്ക് ഖേല്‍രത്‌ന പുരസ്‌കാരം നല്‍കുമെന്ന് കേന്ദ്ര കായിക മന്ത്രാലയം പ്രഖ്യാപിച്ചു. മലയാളി നീന്തല്‍ താരം സജന്‍ പ്രകാശ് അര്‍ജുന അവാര്‍ഡ് നല്‍കും. സജന്‍ പ്രകാശ് ഉള്‍പ്പടെ 32 പേര്‍ക്കാണ് അര്‍ജുന അവാര്‍ഡ് നല്‍കുക. ജനുവരി 17ന് രാഷ്ട്രപതി ഭവനില്‍വച്ചു നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. മലയാളി ബാഡ്മിന്റണ്‍ പരിശീലകന്‍ എസ് മുരളീധരന്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് ദ്രോണാചാര്യ പുരസ്‌കാരവും ലഭിച്ചു.
പാരീസ് ഒളിംപിക്‌സില്‍ ഷൂട്ടിങ്ങില്‍ രണ്ടു മെഡലുകള്‍ നേടിയ മനു ഭാകറെ പരമോന്നത കായിക പുരസ്‌കാരമായ ഖേല്‍രത്‌നയ്ക്കുള്ള ശുപാര്‍ശയില്‍ ഉള്‍പ്പെടുത്താത്തത് നേരത്തേ വിവാദമായിരുന്നു. അപേക്ഷിച്ചതില്‍ പ്രശ്‌നങ്ങളുള്ളതിനാലായിരുന്നു ശുപാര്‍ശ ലഭിക്കാത്തത് എന്ന് മനു ഒടുവില്‍ പ്രതികരിച്ചു. എന്നാല്‍ താരത്തിനും പുരസ്‌കാരം നല്‍കാന്‍ കായിക മന്ത്രാലയം തീരുമാനിക്കുകയായിരുന്നു.
10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വ്യക്തിഗത ഇനത്തിലും 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീം ഇനത്തിലും വെങ്കലം നേടിയതോടെ, 22 കാരിയായ ഭാക്കര്‍, ഒരു ഒളിമ്പിക്‌സില്‍ രണ്ട് മെഡലുകള്‍ നേടുന്ന സ്വതന്ത്ര ഇന്ത്യയിലെ ആദ്യ അത്ലറ്റായി മാറിയിരുന്നു. |