മുംബൈയിലെ സെന്റ് സേവ്യേഴ്‌സ് കോളേജില്‍ നിന്നും ബിരുദം കരസ്ഥമാക്കിയ എസ്തര്‍ ഉന്നത പഠനത്തിനായി ലണ്ടനിലേക്ക് പറന്ന വിവരമാണ് സോഷ്യമീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. യുകെയിലെ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിന് (LCE) മുന്നില്‍ നിന്നുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് ഉപരിപഠനത്തെ കുറിച്ച് നടി കുറിച്ചത്. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ ഡവലപ്മെന്റല്‍ സ്റ്റഡീസില്‍ ഉപരിപഠനം നടത്തുകയാണ് താരം. സോഷ്യല്‍ മീഡിയയില്‍ തന്നെ കുറിച്ചുള്ള കാര്യങ്ങള്‍ പങ്കുവയ്ക്കുന്നതില്‍ വലിയ ആ?ഗ്രഹമൊന്നുമില്ലെന്നും എന്നാല്‍, ഉപരിപഠനത്തെ കുറിച്ച് പറയുന്നതില്‍ സന്തോഷമുണ്ടെന്നുമാണ് എസ്തര്‍ കുറിച്ചത്.
നാലു വയസില്‍ സ്‌കൂള്‍ കുട്ടിയായിരുന്നപ്പോഴുള്ള ചിത്രവും എസ്തര്‍ പങ്കുവച്ചിട്ടുണ്ട്. ഒരു ചെറിയ പെണ്‍കുട്ടി എന്ന ടാഗിനൊപ്പം തനിക്കെന്താണ് വേണ്ടതെന്ന് ഉറപ്പുള്ള വലിയ സ്വപ്നങ്ങളുള്ള പെണ്‍കുട്ടിയാണ് താനെന്നുമാണ് എസ്തര്‍ കുറിച്ചിരിക്കുന്നത്. ജീവിതത്തിലെ പുതിയ തുടക്കമായ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലെ പഠനത്തെ കുറിച്ച് വാചാലയായിരിക്കുകയാണ് എസ്തര്‍. |