സ്‌കോട്ലന്‍ഡ് മലയാളി കള്‍ച്ചറല്‍ കമ്മ്യൂണിറ്റിയുടെ 2024 - 25 ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ എഡിന്‍ബര്‍ഗ് ആസാദ് സിംഗ് ഗ്ലാസ് കോയിലെ മില്‍ഗായി ടൗണ്‍ഹാളില്‍ നിര്‍വഹിച്ചു. യോഗത്തില്‍ പ്രസിഡന്റ് മാത്യു സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. ഡോക്ടര്‍ ദേവിക മഹേശ്വരി, ഡോക്ടര്‍ സൗഭാഗ്യ മുനി ശങ്കര്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് മൂന്നു മണിക്കൂറോളം വിവിധ കലാപരിപാടികള്‍ നടത്തപ്പെട്ടു. രുചികരമായ ക്രിസ്തുമസ് ന്യൂ ഇയര്‍ ഡിന്നറും ആഘോഷങ്ങള്‍ക്ക് മാറ്റൊലി കൂട്ടി. സ്‌കോട്ട്‌ലന്‍ഡ് മലയാളി കള്‍ച്ചറല്‍ കമ്മ്യൂണിറ്റിയുടെ സെക്രട്ടറി സുനില്‍ പായിപ്പാട് സ്വാഗതവും ഈറ്റി തോമസ് കൃതജ്ഞതയും അര്‍പ്പിച്ചു. |