സേവനം യുകെയുടെ ആരംഭകാലം മുതല്‍ സംഘടനയോടു അടിയുറച്ചു നിന്ന് പ്രവര്‍ത്തിക്കുന്ന വൂസ്റ്റര്‍ യൂണിറ്റിന് പുതിയ ഭരണസമിതി നിലവില്‍ വന്നു. സേവനം യുകെ യുടെ ഉദ്ദേശ ലക്ഷ്യങ്ങളില്‍ അടിയുറച്ചു പ്രവര്‍ത്തിക്കുവാനും, ശിവഗിരി ആശ്രമം യുകെയുടെ പദ്ധതികള്‍ക്ക് പിന്തുണനല്‍കുവാനും യൂണിറ്റ് തീരുമാനമെടുത്തു. ലിപ്പാര്‍ഡ് ഹബ് കമ്മ്യൂണിറ്റി സെന്റര്‍ ഹാളില്‍ നടന്ന പൊതുയോഗം സേവനം യുകെയുടെ ചെയര്‍മാന്‍ ബൈജു പാലയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. സേവനം യു കെ കണ്‍വീനര്‍ സജീഷ് ദാമോദരന്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങളെ പറ്റി വിശദീകരിച്ചു. ചടങ്ങില്‍ യൂണിറ്റിന്റെ പുതിയ പ്രസിഡന്റായി ഗിരീഷ് മുകളേല്‍, സെക്രട്ടറിയായി ബിന്ദു റോബിന്‍, ട്രഷററായി അഖില്‍ കോയിപ്പുറത്ത്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സേതു മഠത്തില്‍, വനിതാ കോര്‍ഡിനേറ്റര്‍യായി ജില്‍ഷ വിപിന്‍ എന്നിവര്‍ ഗുരുദേവ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു സ്ഥാനം ഏറ്റടുത്തു.
യോഗത്തില്‍ അനീഷ് കുമാര്‍, വിപിന്‍ കെ എം. ആശംസയും റോബിന്‍ കരുണാകരന്‍ സ്വാഗതവും രാജേഷ് ആര്‍ കാവാലയില്‍ നന്ദിയും രേഖപ്പെടുത്തി. |