യോവില്‍ മലയാളി ഹിന്ദു സമാജത്തിന്റെ അഭിമുഖ്യത്തില്‍ മകരവിളക്കു മഹോത്സവം 11/1/2025 ശനിയാഴ്ച 3 മണി മുതല്‍ മരിയന്‍ ഹാളില്‍ വെച്ചു ആഘോഷിക്കുന്നു. മഹാ ഗണപതിഹോമത്തോടെ ആരംഭിക്കുന്ന ചടങ്ങുകള്‍ ഹരിവരാസനവും അന്നദാനത്തോടും അവസാനിക്കും.
പൂജാദി കര്‍മ്മങ്ങള്‍ ഗോപീകൃഷ്ണന്‍ ഉണ്ണിത്താന്‍ നേതൃത്വം നല്‍കും,അമ്പലവും കൊടിമരവും ഉള്‍പ്പെടെ യുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ശ്യാംമിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.മകരവിളക്ക് മഹോത്സവത്തിലേക്ക് യോവിലും പരിസരപ്രദേശങ്ങളിലും ഉള്ള എല്ലാവരെയും ഹാര്‍ദ്ദവ്വമായി ക്ഷണിക്കുന്നു എന്ന് പ്രസിഡന്റ് അജിത് മോഹനും സെക്രട്ടറി ശ്രീകാന്തും അറിയിച്ചു.
ഉത്സവാദി ചടങ്ങുകളില്‍ പങ്കെടുക്കേണ്ടവര്‍ ശ്രീകാന്ത് -07425559165,ഗിരീഷ്-07766608363,മനോജ്-07459958870 എന്നി ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക. |