ജനുവരി 4 ശനിയാഴ്ച ക്യൂസ്റ്റോക്ക് വില്ലേജില്‍ ഹാളില്‍ രാവിലെ 11 മുതല്‍ വൈകിട്ട് 5 വരെയാണ് ആഘോഷം ഒരുക്കിയത്. 300-ലധികം പേര്‍ പങ്കെടുത്ത ചടങ്ങില്‍, മാര്‍ഗംകളി സിനിമാറ്റിക് ഡാന്‍സ് നേറ്റിവിറ്റി നാടകം, സാന്റായെത്തി സമ്മാന വിതരണം തുടങ്ങിയ ഒരുക്കിയിരുന്നു.വൈസ് പ്രസിഡന്റ് ടിസ്സി ഷാജി സ്വാഗതം ആശംസിച്ചു. സെക്രട്ടറിയുടെ നന്ദി പ്രകാശനത്തോടെ പരിപാടികള്‍ സമാപിച്ചു.പ്രസിഡണ്ട് സിനി എബ്രഹാമിന്റെ നേതൃത്വവും കമ്മിറ്റി അംഗങ്ങളുടെ അര്‍പ്പണബോധത്തോടെയുള്ള പ്രയത്നവും പരിപാടിയുടെ വിജയത്തിന് കാരണമായി.
വെസ്റ്റണ്‍-സൂപ്പര്‍-മേര്‍, നോര്‍ത്ത് സോമര്‍സെറ്റ് എന്നിവിടങ്ങളിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ സാംസ്‌കാരിക കൂട്ടായ്മയാണു പ്രസിദ്ധമായ വെസ്റ്റണ്‍-സൂപ്പര്‍-മേര്‍ അസോസിയേഷന്‍ ഓഫ് മലയാളിസ്. |