മഹാ കുംഭമേള ആരംഭിക്കുന്നതിന് മുന്നോടിയായി വെറും 9 രൂപയ്ക്ക് വയറുനിറയെ ഭക്ഷണം വാഗ്ദാനം ചെയ്യുന്ന 'മാ കി രസോയി' എന്ന കമ്മ്യൂണിറ്റി അടുക്കള സംരംഭം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്തു. ദേശീയ മാധ്യമമായ എന്‍ഡിടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
പ്രയാ?ഗ്‌രാജിലെ സ്വരൂപ് റാണി നെഹ്‌റു ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന 'നന്ദി സേവ സന്‍സ്ഥനിനാണ്' കമ്യൂണിറ്റി കിച്ചണിന്റെ പ്രവര്‍ത്തന ചുമതല. ഒരേ സമയം 150 പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യമുണ്ട്. പരിപ്പ്, നാല് റോട്ടി, കറികള്‍, ചോറ്, സലാഡ്, മധുരപലഹാരം എന്നിവയാണ് ഒന്‍പത് രൂപയ്ക്ക് നല്‍കുന്നത്. |