മൂന്നുദിവസം മുന്‍പ് പരിശീലനത്തിനിടെ അജിത്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് കൃത്യമായി പരിശീലനം നടത്താന്‍ കഴിഞ്ഞില്ലെന്നും ടീമിന് വേണ്ടിയാണ് പിന്മാറ്റമെന്നും അജിത് കുമാര്‍ റെയ്സിങ് ടീം അറിയിച്ചു. പിന്നീട്, 24 ഒ ദുബൈ 2025 കാറോട്ട മത്സരത്തില്‍ നിന്ന് അജിത്ത് പിന്മാറി. മത്സരം ആരംഭിക്കാന്‍ മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് താരത്തിന്റെ പിന്മാറ്റം. പകരം എന്‍ഡുറന്‍സ് റേസിങ്ങിലായിരിക്കും അജിത്ത് പങ്കെടുക്കുക. തുടര്‍ന്നുള്ള റെയിസിങ് മത്സരങ്ങള്‍ക്കും താരം കളത്തില്‍ ഇറങ്ങുമെന്നാണ് സൂചന.
കഴിഞ്ഞ ദിവസം പരിശീലനത്തിനിടെ താരത്തിന്റെ കാര്‍ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിയിലിടിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ ഏറെനേരം വട്ടംകറങ്ങി. |