നടി ഹണി റോസ് നല്‍കിയ ലൈംഗികാധിക്ഷേപ പരാതിയില്‍ വ്യവസായി ബോബി ചെമ്മണ്ണൂരിനെ പിന്തുണച്ച് പുരുഷന്‍മാരുടെ സംഘടനയായ ആള്‍ കേരള മെന്‍സ് അസോസിയേഷന്‍. ബോബി ചെമ്മണ്ണൂര്‍ ഇരയാണെന്നും ഹണി റോസിന്റേത് വ്യാജ പരാതിയെന്നും സംഘടനാ ഭാരവാഹി വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ പറഞ്ഞു. ജാമ്യം ലഭിക്കുന്നതോടെ ബോബി ചെമ്മണ്ണൂരിന് വിപുലമായ സ്വീകരണം നല്‍കുമെന്ന് അജിത് കുമാര്‍ അറിയിച്ചു. ഇതൊരു വ്യാജപരാതിയാണെന്നു ബോധ്യപ്പെട്ടതിനാലാണ് ബോബിയെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചത്. ബോബി ചെമ്മണ്ണൂര്‍ സംഘടിപ്പിച്ച രണ്ടു പരിപാടികളില്‍ ഉദ്ഘാടകയായി ഹണി റോസ് പോയിട്ടുണ്ട്. അദ്ദേഹവുമായി വളരെ സന്തോഷത്തോടെ കൈകൊടുത്ത ഹണി റോസ് ഡാന്‍സ് ചെയ്തതാണ്. അതിന്റെ വീഡിയോ എല്ലാം ഹണി റോസ് തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. അന്ന് അദ്ദേഹത്തെക്കുറിച്ച് നല്ലതാണ് പറഞ്ഞതെന്നും പിന്നീട് മാസങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിനെതിരെ ഇങ്ങനെ ഒരു ആരോപണം ഉന്നയിക്കുന്നതില്‍ ദുരൂഹതയുണ്ടെന്നും വട്ടിയൂര്‍ക്കാവ് അജിത്ത് കുമാര്‍ പ്രതികരിച്ചു.