സ്ഥാനമൊഴിയുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് നിര്‍ണായക തീരുമാനവുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ഡോണാള്‍ഡ് ട്രംപിന്റെ വിമര്‍ശകര്‍ക്ക് മാപ്പ് നല്‍കി.കൊവിഡ് റെസ്‌പോണ്‍സ് ടീമിന്റെ തലവന്‍ ആന്റണി ഫൗച്ചി, റിട്ട.ജനറല്‍ മാര്‍ക്ക് മില്ലി, ക്യാപിറ്റോള്‍ കലാപം അന്വേഷിച്ച സംഘാംഗങ്ങള്‍ എന്നിവര്‍ക്ക് മാപ്പ് പ്രഖ്യാപിച്ചു. ട്രംപ് സര്‍ക്കാരിന് ഇനി ഇവരെ പ്രൊസിക്യൂട്ട് ചെയ്യാനാകില്ല. പ്രത്യേക അധികാരം ഉപയോഗിച്ചാണ് ബൈഡന്റെ തീരുമാനം.
ഇന്ന് ഇന്ത്യന്‍ സമയം രാത്രി പത്തരയോടെയാണ് 47-ാമത് അമേരിക്കന്‍ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്യുന്നത്. വാഷിങ്ടണ്ണിലെ യു എസ് ക്യാപിറ്റോളിലാണ് ചടങ്ങുകള്‍ നടക്കുന്നത്. ലോകം ആകാംക്ഷയോടെയാണ് ട്രംപിന്റെ രണ്ടാംവരവിനെ നോക്കിക്കാണുന്നത്. സാമ്പത്തിക, സൈനിക,നയതന്ത്ര മേഖലകളില്‍ എന്തും സംഭവിക്കാം എന്നതാണ് സ്ഥിതിവിശേഷം. |