വില്‍ഫ്രാന്‍ഷെ-ഡി-റൂവര്‍ഗ്ന്മ ഫ്രാന്‍സില്‍ ഭര്‍ത്താവിനൊപ്പം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ ബ്രിട്ടിഷ് വനിത മുന്‍ ഹോളിഓക്‌സ് താരം കല്ലം കെറിന്റെ അമ്മയാണെന്ന് ഡെയ്?ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഡേണ്‍ സീറില്‍ (56), ആന്‍ഡ്രൂ സീറില്‍ (62) ദമ്പതികളുടെ മൃതദേഹങ്ങള്‍ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ലെസ് പെസ്‌ക്വിസില്‍ നായയുമായി നടക്കാന്‍ പോയ വ്യക്തിയാണ് കണ്ടെത്തിയത്. ബ്രിട്ടിഷ് ഗുണ്ടാസംഘം നടത്തിയ ആക്രമണത്തിന്റെ ഇരകളാണ് ദമ്പതികള്‍ എന്ന് അയല്‍വാസികള്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അതേസമയം, പൊലീസ് ഇവരുടെ വ്യക്തിവിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
2020നും 2021നും ഇടയില്‍ പിസി ജോര്‍ജ് കിസ് ആയി അഭിനയിച്ച സ്‌കോട്ടിഷ് നടനാണ് ഡേണ്‍ സീറിന്റെ മകന്‍ കല്ലം കെര്‍. ഡേണ്‍ സീറിലിനെ കൊലപ്പെടുത്തുന്നതിന് മുന്‍പ് അക്രമികള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഡേണ്‍ സീറിലിന്റെ ശരീരം നഗ്‌നമായ നിലയിലാണ് കണ്ടെത്തിയത്. തലയ്ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അതേസമയം, ആന്‍ഡ്രൂ സീറിലിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ആന്‍ഡ്രൂവിന്റെ വായില്‍ തുണി തിരുകിയിരുന്നു.
ആന്‍ഡ്രൂ സീറില്‍ പത്തുവര്‍ഷം മുന്‍പാണ് കുടുംബത്തോടൊപ്പം ഫ്രാന്‍സിലേക്ക് താമസം മാറിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ബ്രിട്ടിഷ് പ്രവാസികളും യുകെയില്‍ നിന്നുള്ള അവധിക്കാല ഭവന ഉടമകളും നിറഞ്ഞ സ്ഥലമാണ് വില്‍ഫ്രാന്‍ഷെ-ഡി-റൂവര്‍ഗ്. ദമ്പതികള്‍ പ്രാദേശികമായും ബ്രിട്ടനിലുമുള്ള ഓട്ടറെ സുഹൃത്തുക്കളുണ്ടായിരുന്നുവെന്നും പലപ്പോഴും വിരുന്നു സല്‍ക്കാരങ്ങള്‍ സംഘടിപ്പിക്കാറുണ്ടെന്നും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.