Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.048 INR  1 EURO=104.7559 INR
ukmalayalampathram.com
Sun 07th Dec 2025
 
 
UK Special
  Add your Comment comment
ഹാരി രാജകുമാരനെ നാടുകടത്തില്ലെന്ന് ട്രംപ്
reporter

വാഷിങ്ടണ്‍: ഹാരി രാജകുമാരനെ നാടുകടത്തില്ലെന്ന് യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ഹാരിക്കെതിരായ വിസ കേസ് കുത്തിപ്പൊക്കാന്‍ തനിക്ക് ഒരു ഉദ്ദേശവുമില്ലെന്നും ട്രംപ് പറഞ്ഞു. ഭാര്യ മേഗന്‍ മാര്‍ക്കിളുമായി ഹാരിക്ക് ആവശ്യത്തിന് പ്രശ്‌നങ്ങളുണ്ടെന്നും ഡോണള്‍ഡ് ട്രംപ് പറഞ്ഞു. നേരത്തെ ലഹരി ഉപയോഗം സംബന്ധിച്ച് ഹാരി വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന് യു.എസ് വിസ ലഭിക്കാനുള്ള യോഗ്യത സംബന്ധിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ വ്യക്ത വരുത്തി ഡോണാള്‍ഡ് ട്രംപ് രംഗത്തെത്തുന്നത്.

ന്യൂയോര്‍ക്ക് ടൈംസുമായുള്ള അഭിമുഖത്തില്‍ ഹാരിക്കെതിരായ വിസ കേസ് താന്‍ കുത്തിപ്പൊക്കില്ലെന്ന് ട്രംപ് പറഞ്ഞു. ഹാരിയെ താന്‍ ഏകനായി വിടും. ഭാര്യയുമായി അയാള്‍ക്ക് ഒരുപാട് പ്രശ്‌നങ്ങളുണ്ട്. ഭയങ്കരിയായ സ്ത്രീയാണ് മേഗന്‍ മാര്‍ക്കിളെന്നും ട്രംപ് അഭിമുഖത്തില്‍ പറഞ്ഞു. നേരത്തെ ഡോണള്‍ഡ് ട്രംപിനെതിരെ മേഗന്‍ മാര്‍ക്കിള്‍ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. 2020ലാണ് ഹാരി ഭാര്യക്കൊപ്പം ലോസ് ഏഞ്ചലസിലേക്ക് എത്തിയത്. കൊക്കൈയ്ന്‍, കഞ്ചാവ്, രാസലഹരി എന്നിവ ഉപയോഗിച്ചിരുന്നുവെന്ന് ഹാരി വെളിപ്പെടുത്തിയിരുന്നു. പിന്നാലെ വിസ അപേക്ഷയില്‍ ഇക്കാര്യങ്ങള്‍ ഹാരി വെളിപ്പെടുത്തിയിരുന്നോ എന്ന ചോദ്യം ഉയര്‍ന്നിരുന്നു. വെളിപ്പെടുത്തലിന് ശേഷവും ഹാരിക്ക് എങ്ങനെ വിസ ലഭിച്ചുവെന്നും പലകോണുകളില്‍ നിന്നും സംശയം ഉയര്‍ന്നിരുന്നു.

ഇതിനിടെ ഹെറിറ്റേജ് ഫൗണ്ടേഷന്‍ പ്രിന്‍സ് ഹാരിയുടെ വിസ വിവരങ്ങള്‍ ആവശ്യപ്പെട്ട് ഹോംലാന്‍ഡ് സെക്യൂരിറ്റിക്കെതിരെ കോടതിയില്‍ ഹരജി നല്‍കുകയും ചെയ്തു. എന്നാല്‍, ഹാരിയുടെ വിസ വിവരങ്ങള്‍ രഹസ്യമാക്കിവെക്കാനായിരുന്നു കോടതിയുടെ ഉത്തരവ്. യു.എസിലെ വിസനിയമം അനുസരിച്ച് ലഹരി ഉപയോഗം സംബന്ധിച്ച വെളിപ്പെടുത്തലുകള്‍ വിസ ലഭിക്കുന്നതിനുള്ള തടസമാണ്. ഇതിനിടെ ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് ഹാരി വെളിപ്പെടുത്തല്‍ നടത്തിയിട്ടും എങ്ങനെ അദ്ദേഹത്തിന് വിസ ലഭിച്ചുവെന്നാണ് ചിലര്‍ ചോദ്യം ഉയര്‍ത്തിയത്.

 
Other News in this category

 
 




 
Close Window