പദവിക്ക് യോജിക്കാത്ത രീതിയില്‍ സംസാരിക്കുകയും മെസ്സേജുകള്‍ അയക്കുകയും ചെയ്ത ആരോഗ്യ മന്ത്രിയുടെ കസേര തെറിച്ചു. ഹെല്‍ത്ത് മിനിസ്റ്ററായ ആന്‍ഡ്രൂ ഗ്വിനിനാണ് സ്ഥാനം നഷ്ടപ്പെട്ടത്. കൂടാതെ ഇദ്ദേഹത്തെ ലേബര്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കുകയും ചെയ്തതായി പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ പറഞ്ഞു.
ലേബര്‍ പാര്‍ട്ടിക്ക് വോട്ട് ചെയ്യാത്ത പ്രായമായ ആള്‍ അടുത്ത പൊതു തിരഞ്ഞെടുപ്പിന് മുന്‍പ് മരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ആന്‍ഡ്രൂ ഗ്വിന്റേയുടെ കമന്റ് ആണ് വലിയ വിവാദങ്ങള്‍ക്ക് കാരണമായത്. ഇതുകൂടാതെ വംശീയവിദ്വേഷം കലര്‍ന്ന സന്ദേശവും ഇദ്ദേഹം പോസ്റ്റ് ചെയ്തതായുള്ള വിവരങ്ങളും പുറത്തുവന്നു. 72 വയസ്സുള്ള ഒരു സ്ത്രീ പ്രാദേശിക കൗണ്‍സിലര്‍ക്ക് തന്റെ പ്രദേശത്തെ ബിന്‍ ശേഖരണത്തെ കുറിച്ച് പരാതി പറഞ്ഞുകൊണ്ട് എഴുതിയ കത്താണ് ആന്‍ഡ്രൂ ഗ്വിനിനെ പ്രകോപിപ്പിച്ചത് . ഇതു കൂടാതെ ജൂത വംശജര്‍ ചാര സംഘടനയിലെ അംഗങ്ങള്‍ ആണെന്ന തരത്തിലുള്ള കമന്റുകളും ഒട്ടേറെ വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചിരുന്നു. ഏഞ്ചല റെയ്നറെക്കുറിച്ച് ലൈംഗികത നിറഞ്ഞ അഭിപ്രായങ്ങളും ലേബര്‍ എംപി ഡയാന്‍ ആബട്ടിനെക്കുറിച്ച് വംശീയ പരാമര്‍ശങ്ങളും ഗ്വിന്‍ പോസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. |