സംഭവത്തില്‍ കിംഗ്സ് കോളജിന് സമീപമാണ് അപകടം. സെന്‍ട്രല്‍ ലണ്ടനില്‍ നടപ്പാതയിലേക്ക് വാന്‍ ഇടിച്ചു കയറി. കാറിടിച്ച യുവതി മരിച്ചു. അപകടം നടന്ന സ്ഥലം കാല്‍നട യാത്രക്കായി മാത്രം ഉപയോഗിക്കുന്ന വഴിയാണ്. വാഹനങ്ങള്‍ പോകാറില്ല. അതിനാല്‍ തന്നെ സംഭവത്തില്‍ ദുരൂഹതയുണ്ടോയെന്ന് പരിശോധിക്കും.
മരിച്ച 20 കാരിയായ യുവതി കിംഗ്സ് കോളജിലെ വിദ്യാര്‍ത്ഥി ആണെന്നാണ് പ്രാഥമിക വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. മറ്റു രണ്ടുപേരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അതില്‍ ഒരാളുടെ പരുക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
സംഭവ സ്ഥലത്തുവച്ച് 28 കാരനായ ഡ്രൈവര്‍ അറസ്റ്റിലായി. ഇയാള്‍ പൊലീസ് കസ്റ്റഡിയിലാണ്. ദൃക്സാക്ഷിയില്‍ നിന്ന് അപകടത്തിന്റെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചു. |