സി.പി.എം 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി ലണ്ടനില്‍ നടന്ന 'അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്യൂണിസ്റ്റ്സ്' സമ്മേളനത്തില്‍ ജനേഷ് നായര്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം അശോക് ധാവളെ സമ്മേളനം ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ 21 അംഗ എക്സിക്യൂട്ടീവിനെയും തിരഞ്ഞെടുത്തു.
ഏഴംഗ സെക്രട്ടേറിയറ്റിനെ പിന്നീട് പുതിയ കമ്മിറ്റി തീരുമാനിക്കും. 1938-ല്‍ രൂപീകൃതമായ ഇന്ത്യന്‍ വര്‍ക്കേഴ്സ് അസോസിയേഷന്റെ ചുവടുപിടിച്ച് 1967-ല്‍ സി.പി.എം ഭരണഘടനയും പരിപാടിയും പിന്തുടര്‍ന്നാണ് അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് ലണ്ടനില്‍ രൂപീകൃതമായത്.
ആദ്യമായാണ് ലണ്ടന്‍ സിപിഎമ്മിന്റെ സെക്രട്ടറി സ്ഥാനത്തേക്ക് ഒരു മലയാളി തെരഞ്ഞെടുക്കപ്പെടുന്നത്. കോട്ടയം ജില്ലയിലെ കിടങ്ങൂര്‍ സ്വദേശിയായ ജനേഷ് ഇപ്പോള്‍ മാഞ്ചസ്റ്ററില്‍ സ്ഥിരതാമസമാണ്. മധുരയില്‍ നടക്കുന്ന 24-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ ലണ്ടനില്‍ നിന്ന് രണ്ട് പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് 'അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്യൂണിസ്റ്റ്സ്' അറിയിച്ചു. സ്ഥാനമൊഴിഞ്ഞ സെക്രട്ടറി ഹര്‍സേവ് ബയിന്‍സും രാജേഷ് കൃഷ്ണയുമാണ് പ്രതിനിധികള്‍ |