Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=113.2631 INR  1 EURO=97.0968 INR
ukmalayalampathram.com
Sat 19th Apr 2025
 
 
UK Special
  Add your Comment comment
പ്രഷര്‍ കുക്കര്‍ ബോംബുമായി ആശുപത്രിയില്‍, പ്രതിക്ക് 37 വര്‍ഷം തടവ്
reporter

ലണ്ടന്‍: യുകെയിലെ ലീഡ്സ് സെന്റ് ജെയിംസ് ആശുപത്രിയില്‍ പ്രഷര്‍ കുക്കര്‍ ബോംബുമായി കൂട്ടക്കൊലയ്ക്ക് ശ്രമിച്ച മുഹമ്മദ് സോഹൈല്‍ ഫാറൂഖിന് (30) 37 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ആശുപത്രിയിലെ ക്ലിനിക്കല്‍ സപ്പോര്‍ട്ട് വര്‍ക്കറായിരുന്ന ഫാറൂഖ്, 2023 ജനുവരിയില്‍ വീട്ടില്‍ നിര്‍മിച്ച പ്രഷര്‍ കുക്കര്‍ ബോംബുമായാണ് ലീഡ്സിലെ സെന്റ് ജെയിംസ് ആശുപത്രിയിലെത്തിയത്. 2013ലെ ബോസ്റ്റണ്‍ മാരത്തണ്‍ ബോംബിങ്ങിന് സമാനമായ രീതിയില്‍ തയ്യാറാക്കിയ ബോംബില്‍ ഒട്ടറെ സ്‌ഫോടകവസ്തുക്കളാണ് പ്രതി നിറച്ചിരുന്നത്.

ആശുപത്രിയില്‍ ബോംബുമായി എത്തിയ പ്രതിയെ നഥാന്‍ ന്യൂബി എന്ന രോഗിയാണ് തടഞ്ഞത്. അയാളെ സമാധാനിപ്പിച്ച് ബോംബ് പൊട്ടാതെ തടയാന്‍ ന്യൂബിക്ക് കഴിഞ്ഞു. ആശുപത്രിയുടെ കാര്‍ പാര്‍ക്കിലേക്ക് പരമാവധി ജീവനക്കാരെ എത്തിച്ച് കൂട്ടക്കൊല നടത്താനായിരുന്നു ഫാറൂഖിന്റെ ലക്ഷ്യം. ഷെഫീല്‍ഡ് ക്രൗണ്‍ കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. പ്രതിയുടെ ശിക്ഷാ വേളയില്‍, നഥാന്‍ ന്യൂബിയുടെ ഇടപെടലിനെ ജസ്റ്റിസ് ചീമ ഗ്രബ് പ്രത്യേകം പ്രശംസിച്ചു. ജനുവരി 20ന് പുലര്‍ച്ചെയാണ് ഫാറൂഖ് സെന്റ് ജെയിംസ് ആശുപത്രിയില്‍ എത്തിയത്. സഹപ്രവര്‍ത്തകരോടുള്ള ദേഷ്യമാണ് ആക്രമണത്തിന് പ്രേരിപ്പിച്ചതെന്ന് വിചാരണ വേളയില്‍ ഫാറൂഖ് മൊഴി നല്‍കി. താന്‍ തീവ്രവാദ ആക്രമണത്തിന് ശ്രമിച്ചതല്ലെന്നാണ് പ്രതി കോടതിയില്‍ വാദിച്ചത്. എന്നാല്‍, തീവ്രവാദികളുടെ രീതികള്‍ ഓണ്‍ലൈനിലൂടെ പഠിച്ചാണ് കൂട്ടക്കൊലയ്ക്ക് പദ്ധതി തയ്യാറാക്കിയതെന്ന് കോടതി കണ്ടെത്തി.

 
Other News in this category

 
 




 
Close Window