ലണ്ടന്‍: ട്രെയിന്‍ ഇന്നും ആളുകള്‍ താങ്ങാനാവുന്ന പൈസയ്ക്ക് യാത്ര ചെയ്യാനുള്ള ഒരു യാത്രാമാര്‍?ഗമായിട്ടാണ് കാണുന്നത്. അത് മിക്ക രാജ്യങ്ങളിലും അങ്ങനെ തന്നെ. എന്നിരുന്നാലും, ട്രെയിനിലാണ് യാത്രയെങ്കിലും അതിനും ഒരു തുക എന്തായാലും മുടക്കേണ്ടി വരും. അതുപോലെ, ടിക്കറ്റില്ലാതെ യാത്ര ചെയ്താല്‍ കനത്ത പിഴ തന്നെ ഒടുക്കേണ്ടിയും വരും. എന്നാല്‍, ഇപ്പോഴിതാ ബ്രിട്ടനില്‍ നിന്നും രസകരമായ ഒരു വാര്‍ത്തയാണ് വരുന്നത്. ഒരു രൂപാ പോലും മുടക്കാതെ ഒരു വര്‍ഷത്തിലധികം യുവാവ് ട്രെയിനില്‍ യാത്ര ചെയ്തത്. എന്നാല്‍, അതിന്റെ പേരില്‍ റെയില്‍വേ ഇയാള്‍ക്കെതിരെ ഒരു നടപടിയും എടുത്തില്ല. അതിന് കൃത്യമായ കാരണവും ഉണ്ട്. ബ്രിട്ടനില്‍ നിന്നുള്ള എഡ് വൈസ്, ഒരു വര്‍ഷം മുഴുവന്‍ ഒരു പൈസ പോലും ചെലവഴിക്കാതെയാണ് ട്രെയിനില്‍ യാത്ര ചെയ്തത്. ഒരു പ്രത്യേക തന്ത്രമാണ് ഇതിനായി ഇയാള്‍ പ്രയോ?ഗിച്ചത്. അതുവഴി ഏകദേശം 1.06 ലക്ഷം രൂപയാണ് ഇയാള്‍ക്ക് യാത്രാക്കൂലി ഇനത്തില്‍ ലാഭിക്കാനായത്. റെയില്‍വേയ്ക്ക് ഇത് അറിയുമായിരുന്നിട്ടും അയാള്‍ക്കെതിരെ നടപടി എടുക്കാന്‍ ഒരു നിര്‍വാഹവും ഇല്ല.
29 -കാരനായ എഡ് വൈസ് ഒരു പേഴ്സണല്‍ ഫിനാന്‍സ് റൈറ്ററാണ്. അയാള്‍ ട്രെയിനിന്റെ സമയവും ഏതൊക്കെ ട്രെയിനുകളാണ് കൃത്യമായി വൈകാറുള്ളത് എന്നും എത്ര മിനിറ്റാണ് വൈകാറുള്ളത് എന്നും മനസിലാക്കി. അങ്ങനെ വൈകിയെത്തുന്ന ട്രെയിനുകളില്‍ കയറി. ടിക്കറ്റിന്റെ മുഴുവന്‍ പണവും റീഫണ്ടായി തിരികെ വാങ്ങി. മൂന്ന് വര്‍ഷത്തിനുള്ളില്‍ 1.06 ലക്ഷത്തിലധികം രൂപയാണ് ഇയാള്‍ ഇങ്ങനെ ലാഭിച്ചത്. ബ്രിട്ടീഷ് ട്രെയിന്‍ ഡിലേ റൂള്‍സ് അനുസരിച്ച്, യാത്രക്കാര്‍ക്ക് 15 മിനിറ്റ് വൈകിയാല്‍ 25% റീഫണ്ടും, 30 മിനിറ്റ് വൈകിയാല്‍ 50% റീഫണ്ടും, ഒരു മണിക്കൂറില്‍ കൂടുതല്‍ വൈകിയാല്‍ മുഴുവന്‍ റീഫണ്ടും ലഭിക്കും. ഈ നിയമമാണ് എഡ് പൂര്‍ണ്ണമായും പ്രയോജനപ്പെടുത്തിയത്. പണിമുടക്കുകള്‍, എന്തെങ്കിലും അറ്റകുറ്റപ്പണികള്‍, മോശമായ കാലാവസ്ഥ എന്നിവയാണ് ട്രെയിന്‍ വൈകാനുള്ള പ്രധാന കാരണമെന്ന് എഡ് കണ്ടുപിടിച്ചു. അതിന് അനുസരിച്ച് യാത്രകള്‍ പ്ലാന്‍ ചെയ്യുകയായിരുന്നു ഇയാള്‍.