ലണ്ടനില്‍ താമസിക്കുന്ന മലയാളി അന്തരിച്ചു. തൃശൂര്‍ തൃശൂര്‍ ഇരിഞ്ഞാലക്കുടക്കാരയിലെ കോണിക്കര കുടുംബാംഗമായ ജോനാസ് ജോസഫാണു മരിച്ചത്. 52 വയസ്സാണു പ്രായം. ഭാര്യ:സൗമിനി എബ്രഹാം. മക്കള്‍: ജോഷ്വാ ജോനാസ്, അബ്രാം. ഉറക്കത്തില്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായി. എമര്‍ജന്‍സി സര്‍വ്വീസിനെ അറിയിച്ച് ആംബുലന്‍സ് എത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഫിഞ്ച്ലിയിലെ റിവെന്‍ഡെല്‍ കെയര്‍ ആന്റ് സപ്പോര്‍ട്ടിലാണ് സൗമിനി ജോലി ചെയ്യുന്നത്. രണ്ടു വര്‍ഷം മുന്‍പാണ് ജോനാസും കുടുംബവും യുകെയില്‍ എത്തിയത്. |