മൊബൈല്‍ ഫോണ്‍ ഉപയോഗം നിയന്ത്രിക്കല്‍ സ്‌കൂളില്‍ മാത്രം പോരാ, വീടുകളിലും മറ്റു സ്ഥലത്തും ഇക്കാര്യം നിയന്ത്രിച്ചില്ലെങ്കില്‍ ഭാവി തലമുറയുടെ ഭാവി കൂമ്പടഞ്ഞു പോകുമെന്ന് ഇംഗ്ലണ്ടിലെ ചില്‍ഡ്രന്‍സ് കമ്മീഷണര്‍. 16 വയസ്സില്‍ താഴെയുള്ളവരുടെ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം നിയന്ത്രിക്കല്‍, സോഷ്യല്‍ മീഡിയ നിരോധനം എന്നിവയാണ് ഇവര്‍ നിര്‍ദ്ദേശിക്കുന്നത്.
എട്ട് മുതല്‍ 15 വയസ് വരെയുള്ള കുട്ടികള്‍ക്കിടയില്‍ നടത്തിയ സര്‍വ്വെയില്‍ നാലിലൊന്ന് കുട്ടികളും നാല് മണിക്കൂറിലേറെ കമ്പ്യൂട്ടറും, ഫോണും, ടാബ്ലെറ്റും, ഗെയിം കണ്‍സോളും ഉപയോഗിക്കുന്നതായി കണ്ടെത്തി. 69 ശതമാനം കുട്ടികള്‍ രണ്ട് മണിക്കൂറിലേറെ ഇലക്ട്രോണിക് ഡിവൈസുകളിലാണ് സമയം ചെലവാക്കുന്നത്. ആറ് ശതമാനം പേര്‍ ആറ് മണിക്കൂറിലേറെ ഈ വഴി പോകുന്നുവെന്നും യൂഗോവ് സര്‍വ്വെ കണ്ടെത്തി.
കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇംഗ്ലണ്ടിലെ സ്‌കൂളുകള്‍ സ്‌കൂള്‍ സമയങ്ങളില്‍ ഫോണ്‍ നിയന്ത്രിക്കാനുള്ള പൂര്‍ണ്ണ അധികാരം ഗവണ്‍മെന്റ് കൈമാറുന്നത്. സ്‌കൂളുകളില്‍ മൊബൈല്‍ ഉപയോഗം നിരോധിക്കാനുള്ള ഒരു ടോറി ഭേദഗതി കഴിഞ്ഞ മാസം ഗവണ്‍മെന്റ് തള്ളിയിരുന്നു. ഭൂരിഭാഗം സ്‌കൂളുകളും ഈ വിലക്ക് ഇപ്പോള്‍ തന്നെ ഏര്‍പ്പെടുത്തിയതാണ് ഇതിന് കാരണമെന്ന് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ വിശദീകരിച്ചിരുന്നു. |