യുകെയില്‍ ഗ്രാജ്വറ്റ് വിസാ നയം മാറുന്നു. പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം ഗ്രാജ്വേറ്റ് ലെവല്‍ ജോലി കിട്ടിയാല്‍ മാത്രമേ തുടര്‍ന്നുള്ള രണ്ട് വര്‍ഷം യുകെയില്‍ തുടരാനാകൂ. നിലവില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം പൂര്‍ത്തിയായതിന് ശേഷം, തൊഴില്‍ ലഭിച്ചില്ലെങ്കില്‍ പോലും രണ്ട് വര്‍ഷക്കാലം ബ്രിട്ടനില്‍ തുടരാം.
യൂണിവേഴ്സിറ്റികള്‍ക്ക് മേല്‍ പുതിയ നയം വിപരീത ഫലം ഉണ്ടാക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ ആശങ്ക. വിദേശ വിദ്യാര്‍ത്ഥികളുടെ വരവ് കുറഞ്ഞാല്‍ യൂണിവേഴ്സിറ്റികളുടെ നിലനില്‍പ്പ് തന്നെ ഭീഷണിയാകും. ഒപ്പം രാജ്യത്തിനും സാമ്പത്തിക തിരിച്ചടി നേരിടും.
നെറ്റ് ഇമിഗ്രേഷന്‍ കുറച്ചുകൊണ്ടുവരാന്‍ വേണ്ട നടപടികള്‍ എടുക്കാന്‍ പ്രധാനമന്ത്രി ഹോം ഓഫീസിനോട് ആവശ്യപ്പെട്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ഇതിനെതിരെ വിമര്‍ശനവുമുണ്ട്. നിലവില്‍ തൊഴില്‍ ഇല്ലെങ്കിലും വിദ്യാര്‍ത്ഥികള്‍ക്ക് പഠനശേഷം രണ്ട് വര്‍ഷം വരെ ബ്രിട്ടനില്‍ നില്‍ക്കാം. മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റി നടത്തിയ ഒരു പഠനത്തില്‍ തെളിഞ്ഞത്, പഠനം പൂര്‍ത്തിയായി ജോലിക്ക് കയറുന്ന വിദേശ വിദ്യാര്‍ത്ഥികളില്‍ 60 ശതമാനം പേര്‍ക്കും പ്രതിവര്‍ഷം 30,000 പൗണ്ടില്‍ താഴെ മാത്രം ശമ്പളമാണെന്നാണ്. ശരാശരി ഗ്രാഡ്വേറ്റ് ശമ്പളത്തിലും കുറവ്. |