Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sun 08th Mar 2026
 
 
UK Special
  Add your Comment comment
ദ സിസര്‍ കട്ട് യുട്യൂബില്‍, മലയാളികള്‍ തരംഗമാകുന്നു
reporter

ലണ്ടന്‍: യുട്യൂബില്‍ ശ്രദ്ധേയമായി മാറിയ 'ദി നൈറ്റ്' ,'യുകെ മല്ലു ഫ്രസ്‌ട്രേറ്റഡ്' എന്നിവയ്ക്ക് ശേഷം യുകെയിലെ മലയാളി സിനിമാസ്‌നേഹികളുടെ കൂട്ടായ്മയായ ഡെസ്പരാഡോസ് ഫിലിം കമ്പനിയുടെ ബാനറില്‍ പ്രശാന്ത് നായര്‍ പാട്ടത്തില്‍ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ മലയാളം ഹൃസ്വചിത്രമാണ് 'ദ സിസര്‍ കട്ട്'. ബ്രിട്ടിഷ് സിനിമാതാരവും തിയേറ്റര്‍ ആര്‍ട്ടിസ്റ്റുമായ സാറ എലിസബത്ത് പ്രധാനവേഷത്തില്‍ എത്തിയ ഈ ഷോര്‍ട്ട് ഫിലിം ഇതിനകം തന്നെ യുട്യൂബില്‍ പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു.

ബ്രിട്ടിഷ് അഭിനേതാക്കളെ ഉള്‍പ്പെടുത്തി പൂര്‍ണമായും യുകെയില്‍ ചിത്രീകരിച്ച് വിഷു ഈസ്റ്റര്‍ ആഘോഷങ്ങളുടെ ഭാഗമായി യുട്യൂബില്‍ റിലീസ് ചെയ്ത ഈ ഹൃസ്വചിത്രത്തിന്റെ നിര്‍മ്മാണം ജോ സഖറിയ, സുനില്‍ രാജന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍വഹിച്ചിരിക്കുന്നത്. രചന: പ്രശാന്ത് നായര്‍ പാട്ടത്തില്‍, ജിഷ്ണു വെട്ടിയാര്‍. ക്യാമറ: കിഷോര്‍ ശങ്കര്‍, സംഗീത സംവിധാനം: ഋതു രാജ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്: രഞ്ജിത്ത് വിജയരാഘവന്‍, മാത്തുക്കുട്ടി ജോണ്‍.


 
Other News in this category

 
 




 
Close Window